മോഹന്‍ലാലിന്റെ മകന് പ്രണവ് നായകനാകുന്ന ചിത്രത്തില്‍ അലമാരയിലൂടെ വരവറിയിച്ച അദിതി രവി പ്രധാനവേഷത്തില്‍. പരസ്യചിത്രങ്ങളിലൂടെയും ആല്‍ബത്തിലൂടെയും ശ്രദ്ധേയയായ നടിയുടെ ആദ്യ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പ് ആണ് ആദി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലേക്ക് നിര്‍ദേശിച്ചത്.ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നെടുമ്പാശ്ശേരിയില്‍ ആരംഭിച്ചു.
അദിതി പ്രണവിന്റെ ആദ്യനായികയെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടെങ്കിലും നടി തന്നെ ഇതിനെ തിരുത്തി. കൂടാതെ ചിത്രത്തില്‍ തനിക്ക് സുപ്രധാന റോളാണുള്ളതെന്നും ഇതിലേക്ക് തന്നെ നിര്‍ദേശിച്ച ക്യാമറമാന് സതീഷ് കുറുപ്പിന് നന്ദി പറയുന്നതായും താരം അറിയിച്ചു. സിദ്ദിഖ്, ഷറഫുദ്ദീന്, സിജു വില്‍സണ്‍, അനുശ്രീ, ലെന തുടങ്ങിയവരാണ് പ്രണവിന്റെ ആദ്യചിത്രത്തിലെ മറ്റു താരങ്ങള്‍.
INDIANEWS24.COM Movies