728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രണയത്തിന്റെ നൂറ് ദിനങ്ങള്‍… ബെല്‍ഫാസ്റ്റില്‍

ബെല്‍ഫാസ്റ്റ്:പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജനുസ് മുഹമ്മദ്‌ ഒരുക്കിയ 100 days of love  ബെല്‍ഫാസ്റ്റില്‍ എത്തുന്നു.കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബംഗ്ലൂര്‍ ഡെയിസിനും,ഹൌ ഓള്‍ഡ്‌ ആര്‍ യു വിനും ശേഷം ബെല്‍ഫാസ്റ്റിലെ തിയറ്റര്‍ നിറഞ്ഞു കവിയും എന്നാണു നിഗമനങ്ങള്‍.

മധുരിമയാര്‍ന്ന പ്രണയ തേന്‍ കണങ്ങള്‍ രണ്ടര മണിക്കൂര്‍ കൊണ്ട്  മലയാളി കാണികളുടെ മനസിലേയ്ക്ക് വാര്‍ന്നു വീഴുന്ന ചിത്രമാണ്‌ 100 days of Love അഥവാ പ്രണയത്തിന്റെ നൂറ് ദിനങ്ങള്‍.

ന്യൂജനറേഷന്‍ പ്രണയ കഥ പറയുന്ന ചിത്രം പഴയ തലമുറയിലെ ആളുകള്‍ക്കും ഒരു ഫീല്‍ ഗുഡ് ചിത്രമാക്കി മാറ്റാന്‍ ജെനൂസ് മുഹമ്മദിനു ശ്രദ്ധിച്ചിട്ടുണ്ട്.നായകനും നായികയ്ക്കും നല്‍കിയിരിക്കുന്ന പേരു പോലും അതിന്റെ ഉദാഹരണമാണ്.

ദുല്‍ക്കര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന B.K.N എന്ന് ചുരുക്ക പേരില്‍ അറിയപ്പെടുന്ന  ബാലന്‍ കെ നമ്പ്യാര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെയും.നിത്യാ മേനോന്‍ അവതരിപ്പിക്കുന്ന ഷീല എന്ന നായികയുടെയും പ്രണയത്തിന്റെ താളുകള്‍ ആണ് ചിത്രം.മലയാളത്തിന്റെ പ്രിയപ്പെട്ട തടിയനായ ശേഖര്‍ മേനോന്‍  (..ഡാ തടിയാ . ) അവതരിപ്പിച്ച ഉമ്മര്‍ എന്ന വേഷം സമ്മാനിക്കുന്ന  ഹാസ്യരസപ്രദമായ രംഗങ്ങളും ചിത്രത്തിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.

ഒരു ദിനത്തില്‍, അവിചാരിതമായി ടാക്‌സിയില്‍ കണ്ടുമുട്ടുന്ന നായികയില്‍ നിന്നും കളഞ്ഞു കിട്ടിയ ക്യാമറയില്‍ നിന്നുമാണ് ഈ പ്രണയ കഥയുടെ തുടക്കം. നല്ല മഴയുള്ള ഒരു രാത്രി. അവളുടെ ചിരിയില്‍ അവന്‍ വീണുപോയി.  ഉമ്മറിന്റെ സഹായത്തോടെ പിന്നെ അവളാരാണെന്നുള്ള നര്‍മ്മം നിറഞ്ഞ അന്വേഷണമാണ് പിന്നീടുള്ള 98 ദിന-താളുകളില്‍ മറിയുന്നത്.ശേഷിക്കുന്ന ഒരു ദിനം ശുഭകരമായ അന്ത്യത്തിനാണോ അല്ലയോ  എന്നത് ചിത്രം ബെല്‍ഫാസ്റ്റില്‍ ഓടിയതിനു ശേഷം പറയാം

എങ്കിലും കഥയിലെ നായികയായ നിത്യാമേനോന്റെ പ്രണയോദാരമായ കണ്ണുകള്‍ ..ന്യു ജനറേഷന്‍ ചുള്ളന്‍മാരോട് പരിധിയ്ക്കപ്പുറം സംവദിക്കുന്നുണ്ട്.

ചിത്രം കാണാന്‍ ബെല്ഫസ്റ്റിലെ വിക്ടോറിയ സ്ക്വയറിലെ ഓഡിയോണ്‍ സിനിമാ ശാലയിലേയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി വിതരണക്കാരായ ഇന്ത്യന്‍ മൂവിസ് അറിയിച്ചു.ഏപ്രില്‍-6 ന് 4:00 PM നാണ് പ്രദര്‍ശന സമയം.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://www.indianmoviesuk.co.uk/

For more info call 07776784496

 

 

 

Leave a Reply