728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രചരണം വ്യാജം; യു എ ഇയില്‍ വാട്‌സ് ആപ്പ് കോള്‍ അനുവദിച്ചിട്ടില്ല

ദുബായ്: യു എ ഇയില്‍ വാട്‌സ്ആപ്പ് കോളുകള്‍ അനുവദിച്ചതായുള്ള പ്രചരണം തെറ്റാണെന്ന് രാജ്യത്തെ ടെലികോം അധികൃതര്‍ വ്യക്തമാക്കി. വാട്‌സാപ് കോളുകള്‍ക്ക് അനുമതി ലഭിച്ചുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചില വ്യക്തികള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ടിആര്‍എ) വിശദീകരണവുമായി രംഗത്തെത്തിയത്.

പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച യുഎഇയില്‍ താമസിക്കുന്ന ചിലയാളുകള്‍ക്ക് വൈഫെ ഉപയോഗിച്ച് വാട്‌സാപ് കോള്‍ ചെയ്യാന്‍ സാധിച്ചുവെന്നതായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചരണം. രാജ്യത്തിന്റെ റഗുലേറ്ററി നിയമങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ടു മാത്രമേ ഏതൊരു ആപ്ലിക്കേഷനും ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ടിആര്‍എ ആവര്‍ത്തിച്ചു വ്യക്തമാക്കി.

യുഎഇയിലെ പ്രമുഖ വ്യവസായി ഖലാഫ് അല്‍ ഹബ്‌തോര്‍ കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന നടത്തിയിരുന്നു. യുഎഇ ടെലികോം അധികൃതര്‍ വിഒഐപിയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. യുഎഇയിലെ ജനങ്ങള്‍ക്ക് വാട്‌സാപ്പ്, സ്‌കൈപ്പ് എന്നിവ ഉപയോഗിച്ച് സൗജന്യമായി ഫോണ്‍ വിളിക്കാനുള്ള അവസരം നല്‍കണമെന്നും ഖലാഫ് അല്‍ ഹബ്‌തോര്‍ ആവശ്യപ്പെട്ടിരുന്നതാണ്.

INDIANEWS24.COM Gulf Desk

Leave a Reply