728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കുന്നത് പരിശോധക്കാന്‍ വിജിലന്‍സ്‌ സര്‍ക്കുലര്‍

കൊച്ചി: പ്രകൃതി വിഭവങ്ങള്‍ അനധികൃതമായ ചൂഷണം ചെയ്താല്‍ വിജിലന്‍ പിടികൂടും.ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം ദോഷം സംഭവിക്കുന്നത് പൊതുജനത്തിനായതിനാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന് സമാനമായ പ്രത്യാഘതമാണുണ്ടാകുക.ഇതും അഴിമതിയുടെ ഗണത്തില്‍ വരുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിജിലന്‍സ് ഡയറക്ടറുടെ നടപടി.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കഴിഞ്ഞ മാസം ഉദ്യോഗസ്ഥര്‍ക്കായി ഇറക്കിയ സര്‍ക്കുലറിലാണ് പ്രകൃതി വിഭവം നശിപ്പിക്കുന്നതിനെതിരെ നിര്‍ദേശമുള്ളത്.മലിനീകരണ പരിശോധന കൃത്യമായി നടത്താതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍, വെള്ളം മലിനമാക്കുന്നവര്‍, അനധികൃതമായി മരം മുറിക്കല്‍, പാടം നികത്തല്‍, കയ്യേറ്റങ്ങള്‍, കണ്ടല്‍ നശീകരണം തുടങ്ങിയവയും അവയ്ക്ക് പിന്നിലുള്ളവരെയും നിരീക്ഷിക്കാന്‍ സര്‍ക്കുലറില്‍ പറയുന്നു.ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം സംഘടിതമായ കുറ്റകൃത്യത്തില്‍പ്പെടുത്താമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മോട്ടോര്‍ വാഹനവകുപ്പ്, ഫാക്ടറീസ് ബോയിലേഴ്‌സ് വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയ സര്‍ക്കാര്‍ അധികൃതരും മാലിന്യം തള്ളുന്ന ഹോട്ടലുകളും, ആശുപത്രികളും തുടങ്ങിയവയെല്ലാറ്റിനെയും വിജിലന്‍സ് നിരീക്ഷണത്തില്‍പ്പെടുത്തും.എല്ലാ മാസവും വിജിലന്‍സ് യൂണിറ്റുകള്‍ കുറ്റകൃത്ത്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്ത് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

INDIANEWS24.COM Kochi

Leave a Reply