728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുടെ സഹനടിയാകാന്‍ ശിവാജി നായികയില്ല

കെ.ആർ. ഉണ്ണി സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടിയിൽ പുതിയ പ്രതിസന്ധി. ആൻഡ്രിയ ജെറമിയയും ശ്രിയാ ശരണുമാണ് ചിത്രത്തിൽ നായികമാരായി തീരുമാനിക്കപ്പെട്ടിരുന്നത്. എന്നാൽ, ചിത്രത്തിൽ ആൻഡ്രിയയുടെ Andrea-Shreyaകഥാപാത്രത്തിന് പ്രാധാന്യം കൂടുതലാണെന്നു പറഞ്ഞ് ശ്രിയശരണ്‍ ചിത്രത്തിൽ നിന്നു പിന്മാറി.രജനിയുടെ ശിവാജി,മമ്മൂട്ടി-പൃഥിരാജ് ടീമിന്‍റെ പോക്കിരി രാജ എന്നീ ചിത്രങ്ങളിലെ നായികയാണ് ശ്രിയ.തമിഴിലെ പ്രമുഖ നായികയായിരുന്ന ശ്രിയയ്ക്ക് ഇപ്പോള്‍ അവസരങ്ങള്‍ കുറവാണ്.

ജയമോഹൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ റെഡ്ഡിയാർ കുടുംബത്തിലെ മരുമകളായ നാടൻ പെൺകുട്ടിയായാണ് ആൻഡ്രിയ എത്തുന്നത്. അന്നയും റസൂലിലും പാവം അന്നയായി എത്തിയ ജെറമിയ ലണ്ടൻ ബ്രിഡ്ജിൽ മോഡേൺ വേഷത്തിലും തിളങ്ങി. ചിത്രത്തിൽ ലാൽ, പ്രകാശ് ബാരെ, മുകേഷ്, സുമിൻ നായർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ rajani shriyaഅവതരിപ്പിക്കുന്നു. ‌

തിരക്കഥാകൃത്തായി തിളങ്ങിയ ഉണ്ണിയുടെ ആദ്യ സംവിധാന സംരംഭമാണ് പ്രകാശം പരത്തുന്ന പെൺകുട്ടി. എന്തായാലും ശ്രിയയ്ക്ക് പകരമൊരു നായികയെ അന്വേഷിക്കുന്ന തിരക്കിലാണ് സംവിധായകൻ. തൃഷയും തരുണും നായികാനായകന്മാരായ എനക്ക് 20 ഉനക്ക് 18 എന്ന ചിത്രത്തിൽ സഹനായികയായിരുന്നു ശ്രിയ.

സിനിമയിൽ നായികയായി മാത്രം അഭിനയിക്കാനെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ക്യാരക്ടർ വേഷങ്ങളോട് ആർക്കും താത്പര്യമില്ല. എങ്ങനെയും സിനിമയിൽ മുഖം കാണിച്ചാൽ പിന്നെ നായികാ വേഷങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. കഥാപാത്രങ്ങളാണ് നിലനിൽപ്പ് തീരുമാനിക്കുന്നതെന്ന് ഇവർ തിരിച്ചറിയുന്ന കാലം വരുമോ ആവോ?

ASHAM INDIANEWS24

Leave a Reply