728-pixel-x-90-2-learn
728-pixel-x-90
<< >>

പൌരത്വ ബില്‍ രാജ്യാസഭയില്‍ പാസ്സായി,ബില്ലിനെതിരെ അസാമില്‍ പ്രക്ഷോഭം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബിൽ ലോകസഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പാസായി. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍  അവതരിപ്പിച്ചത്.105 നെതിരെ 125 വോട്ടിനാണ് ബില്‍ പാസായത്.ഹിന്ദു-ക്രിസ്ത്യന്‍-ജൈന-ബുദ്ധ-പാര്‍സി മത വിഭാഗങ്ങളില്‍ പെട്ട 2014 വരെ ബംഗ്ലാദേശ്,പാകിസ്ഥാന്‍,അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കുടിയേറിയവര്‍ക്കാണ് പൌരത്വം ലഭിക്കുക.മുസ്ലീം വിഭാഗത്തില്‍ പെട്ടവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ഇടത് പക്ഷ കക്ഷികളും കോണ്‍ഗ്രസം ശക്തമായ വിയോജിപ്പ്‌ ബില്ലിനെതിരെ പ്രകടിപ്പിച്ചിട്ടുണ്ട്.ഇന്ത്യ പുലര്‍ത്തിപ്പോരുന്ന മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കുന്നതാണ് പൌരത്വ ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

അതെ സമയം പാകിസ്താനിലേയും ബംഗ്ലാദേശിലേയും അഫ്ഗാനിസ്താനിലേയും മുസ്‍ലിംകള്‍ക്ക് പൗരത്വം നല്‍കണമെന്നാണോ പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് അമിത് ഷാ ചോദിച്ചു. ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇവിടുത്തെ പൗരന്‍മാരായി തുടരുമെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളെ റദ്ദ് ചെയ്യുന്ന ബില്ലാണ് ഇതെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ പറഞ്ഞു.

 പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിക്കത്തുകയാണ് തലസ്ഥാനമായ ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. വാഹനങ്ങളും മറ്റു അഗ്നിക്കിരയാക്കി. ഇതിനിടെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ഒരു കേന്ദ്ര മന്ത്രിയുടേയും രണ്ട് ബിജെപി നേതാക്കളുടേയും വീടുകള്‍ അഗ്നിക്കരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
INDIANEWS24 NEWDELHI DESK

Leave a Reply