തിരുവനന്തപുരം:മോഹന്‍ലാലിനെ കാണാന്‍ കേരളത്തിലെത്തിയ പോളണ്ടുകാരന് ആരാധകന്റെ ആഗ്രഹം സഫലമായി.തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനീയറിംഗ് കോളേജില്‍ വച്ചായിരുന്നു പോളണ്ടുകാരനായ ബര്‍ത്തോഷ് ഷര്നോട്ടയും മോഹന്‍ലാലും തമ്മില്‍ കണ്ടത്.കോളേജില്‍ അവയവദാന സൗഹൃദ ക്യാമ്പസ് പ്രഖ്യാപന ചടങ്ങിനിടെയായിരുന്നു കൂടിക്കാഴ്ച്ച.
മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ ബര്‍ത്തോഷ് കൊച്ചിയിലെത്തിയിട്ട് ഒരാഴ്ച്ചയോളമായി.ജന്മനാ ശാരീരിക വൈകല്യമുള്ള ബര്‍ത്തോഷ് ഇലക്ട്രിക് വീല്‍ച്ചെയറിലാണ് സഞ്ചരിക്കുന്നത്.ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുടെ രാഷ്ട്രീയ ഇടപെടലിനെ കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് ഈ ലാല്‍ ആരാധകന്.ഇവിടത്തെ സിനികളെ കാര്യമായി ശ്രദ്ധിക്കാറുള്ള ബര്‍ത്തോഷ് ബ്ലോഗിലും മറ്റും ദക്ഷിണേന്ത്യന്‍ സിനിമകളെ കുറിച്ച് നിരവധി എഴുതിയിട്ടുണ്ട്.വിക്കിപീഡിയയില്‍ മോഹന്‍ലാലിനെ കുറിച്ചുള്ള വിവരണങ്ങള്‍ പോളീഷ് ഭാഷയില്‍ എഴുതിയിരിക്കുന്നത് ബര്‍ത്തോഷ് ആണ്.
INDIANEWS24.COM Movies