728-pixel-x-90-2-learn
728-pixel-x-90
<< >>

പോലീസ് സ്മൃതിദിനം ആചരിച്ചു

തിരുവനന്തപുരം: പോലീസ് സ്മൃതിദിനാചരണത്തോടനുബന്ധിച്ച് പോലീസ് ആസ്ഥാനത്തെ ധീര സ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പുഷ്പചക്രം അര്‍പ്പിച്ചു.
രാവിലെ എട്ടു മണിക്ക് നടന്ന ചടങ്ങില്‍ എ.ഡി.ജി.പി മാരായ സുദേഷ് കുമാര്‍, ഡോ.ബി.സന്ധ്യ, എസ്.ആനന്തകൃഷ്ണന്‍,ഷെയ്ക് ദര്‍വേഷ് സാഹിബ്, റ്റി.കെ വിനോദ്കുമാര്‍, ഐ.ജി മാരായ ദിനേന്ദ്ര കശ്യപ്, അശോക് യാദവ്, പി.വിജയന്‍, ഡി.ഐ.ജി മാരായ ജി.സ്പര്‍ജന്‍കുമാര്‍, ഷെഫീന്‍ അഹമ്മദ്, തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി പി.പ്രകാശ്, ഡി.ഐ.ജി കെ.സേതുരാമന്‍, ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ഐ.ബി റാണി, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, വിരമിച്ച ഡി.ജി.പി മാരായ രാജ്‌ഗോപാല്‍ നാരായണ്‍, ആര്‍.പി.സി നായര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരേഡിനു ശേഷം നടന്ന രക്തദാന ക്യാമ്പില്‍ ഓഫീസര്‍മാരും ജീവനക്കാരും രക്തദാനം നടത്തി.
സ്മൃതിദിനാചരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും പരേഡും രക്തദാനക്യാമ്പും സംഘടിപ്പിച്ചു. തൃശൂര്‍ കേരള പോലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാര്‍, അക്കാദമി അസ്സിസ്റ്റന്റ് ഡയറക്ടര്‍മാരായ പി.എസ് ഗോപി, അജി കെ.കെ, റെജി ജേക്കബ്, മനോജ്കുമാര്‍ എന്നിവരും മറ്റ് സേനാംഗങ്ങളും സംബന്ധിച്ചു. രക്തദാനക്യാമ്പില്‍ 180 ഓളം പേര്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി തൃശൂര്‍ സിറ്റി പോലീസ് സംഘടിപ്പിച്ച മിനി മാരത്തോണില്‍ 42 പേര്‍ പങ്കെടുത്തു.
തിരുവനന്തപുരത്ത് എസ്.എ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമാന്‍ഡന്റ് റ്റി.എഫ് സേവ്യറും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. മലപ്പുറത്തെ ആര്‍.ആര്‍.ആര്‍.എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമാന്‍ഡന്റ് യു.ഷറഫലിയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. രക്തദാനചടങ്ങില്‍ 50 പേര്‍ പങ്കെടുത്തു.
വയനാട് ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന പരേഡില്‍ ഇരുന്നൂറോളം സേനാംഗങ്ങള്‍ പങ്കെടുത്തു. മിനി മാരത്തോണില്‍ 500 പേരും രക്തദാന ക്യാമ്പില്‍ 93 പേരും സംബന്ധിച്ചു.
തിരുവനന്തപുരം റൂറല്‍ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി പി.അശോക് കുമാറിന്റെ നേതൃത്വത്തില്‍ സ്മൃതിദിന പരേഡ് നടന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മിനി മാരത്തണ്‍, സൈക്കിള്‍ റാലി, രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ ത്യജിക്കേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 21 ന് സ്മൃതിദിനമായി ആചരിക്കുന്നത്. കേരളാ പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നത്.

Leave a Reply