728-pixel-x-90-2-learn
728-pixel-x-90
<< >>

പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ബിജു രമേശിന്റെ ഹര്‍ജി തള്ളി

കൊച്ചി:ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് പോലീസ് സംരക്ഷണം വേണമെന്ന ബാര്‍ ഉടമ ബിജു രമേശിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.ജീവന് ഭീഷണിയുണ്ടെങ്കില്‍ പൊലീസിനെ വിവരം അറിയിക്കാമെന്ന് കോടതി വ്യക്തമാക്കി.

മന്ത്രി മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ട്ത,നിക്കും തന്റെ കുടുംബത്തിനും മതിയായ പൊലീസ് സംരക്ഷണം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.നിലവില്‍ ഒരു പൊലീസുകാരനെ നിയമിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

INDIANEWS24 KOCHI

Leave a Reply