728-pixel-x-90-2-learn
728-pixel-x-90
<< >>

പോലീസ് മലക്കംമറിഞ്ഞു; ബാലികയെ പീഡിപ്പിച്ച കേസില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

നാദാപുരം: പാറക്കടവ് ദാറുല്‍ഹുദ സ്കൂളില്‍ നാലര വയസുകാരിയായ എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് അട്ടിമറിക്കാനും നിരപരാധിയെ കുടുക്കി കുറ്റക്കാരെ രക്ഷിക്കാനും പോലീസ് തുടക്കത്തില്‍ നടത്തിയ ശ്രമം ജനകീയ ഇടപെടലിനെത്തുടര്‍ന്ന് പാളിപ്പോയിരുന്നു.

തന്നെ പീഡിപ്പിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയല്‍ പരേഡില്‍ കുട്ടി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാതെ സ്കൂള്‍ ബസിന്‍റെ ക്ലീനറുടെ തലയില്‍ കുറ്റം കെട്ടിവെച്ച് അപരാധികളെ സംരക്ഷിക്കാനാണ് ബാഹ്യസമ്മര്‍ദത്തെത്തുടര്‍ന്ന് പോലീസ് ശ്രമിച്ചത്. മിട്ടായി നല്‍കി പ്രലോഭിപ്പിച്ച് പാചകപ്പുരയില്‍ കൊണ്ടുപോയ ശേഷം കുട്ടിയെ ക്ലീനര്‍ പീഡിപ്പിക്കുകയായിരുന്നു എന്ന കഥയും പോലീസ് മെനഞ്ഞു. എന്നാല്‍, ജനകീയ ഇടപെടലിനെത്തുടര്‍ന്ന് ക്ലീനറെ പോലീസിന് മോചിപ്പിക്കേണ്ടിവന്നു.

പരേഡില്‍ കുട്ടി തിരിച്ചറിഞ്ഞവരെ അറസ്റ്റ് ചെയ്യാന്‍ ഇതിന് ശേഷം മാത്രമാണ് പോലീസ് തയ്യാറായത്. കേസ് ഒതുക്കിത്തീര്‍ക്കാനും അട്ടിമറിക്കാനും ഇപ്പോഴും പോലീസിനു മേല്‍ വന്‍ സമ്മര്‍ദം ഉണ്ടെന്നാണ് സൂചനകള്‍.

Leave a Reply