കൊച്ചി: കോഴക്കേസില്‍ പോലീസ് തന്നെ ഭീക്ഷണിപ്പെടുത്തിയും മാനസികമായി സമ്മര്‍ദത്തിലാക്കിയും തെറ്റായ മൊഴി എടുത്തെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ക്രിക്കറ്റില്‍നിന്നു ആജീവനാന്തം വിലക്കപ്പെട്ട ശ്രീശാന്ത് ബിസിസിഐക്ക് അയച്ച കത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്.
തന്റെ പേരില്‍ ഉള്ള കേസ് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ചതാണെന്നും രാജ്യത്തിന് വേണ്ടി തുടര്‍ന്നും കളിക്കാന്‍ ആഗ്രഹമുണ്ടെന്നും കത്തില്‍ ശ്രീശാന്ത് പറയുന്നു.
www.indianews24.com