728-pixel-x-90-2-learn
728-pixel-x-90
<< >>

പോലീസ് പരാജയമെന്ന് ഹൈക്കോടതി

കൊച്ചി: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടെന്ന് കേരള ഹൈക്കോടതിയുടെ പരാമര്‍ശം. ടി പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ കോണ്ഗ്രസിന് ഉള്ളില്‍നിന്നുതന്നെ കടുത്ത എതിര്‍പ്പ് നേരിടുന്ന അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോടതിയുടെ പരാമര്‍ശം മറ്റൊരു പ്രഹരമായി.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആലുവ സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന്‍ ബെഞ്ച്‌ പൊലീസിനെതിരെ കടുത്ത പരാമര്‍ശം നടത്തിയത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വര്‍ധിച്ചുവരികയാണെന്നു ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു. പോലീസില്‍ പരാജയപ്പെട്ടതിനാലാണ് ഇത്-കോടതി അഭിപ്രായപ്പെട്ടു.

Leave a Reply