jio 800x100
jio 800x100
728-pixel-x-90
<< >>

പോലീസിലെ ദാസ്യവൃത്തിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നിശിതമായി വിമര്‍ശിച്ചു

തി​രു​വ​ന​ന്ത​പു​രം: പോലീസിലെ ദാസ്യവൃത്തിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നിശിതമായി വിമര്‍ശിച്ചു പോ​ലീ​സു​കാ​ർ പ​ട്ടി​യെ കു​ളി​പ്പി​ക്കേ​ണ്ട. പ​ട്ടി​യെ കു​ളി​പ്പി​ക്ക​ലും വീ​ട്ടു​ജോ​ലി​യും പോ​ലീ​സു​കാ​രു​ടെ പ​ണി​യ​ല്ല. അ​ച്ച​ട​ക്ക​ത്തി​ന്‍റെ പേ​രി​ൽ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്താ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു..ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കീ​ഴ്ജീ​വ​ന​ക്കാ​രെ ദാ​സ്യ​പ്പ​ണി​ക്ക് നി​യോ​ഗി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.  പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. കെ.​മു​ര​ളീ​ധ​ര​നാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ക്യാ​ന്പ് ഫോ​ളോ​വ​ർ​മാ​രെ വ​യ​റ്റാ​ട്ടി​പ്പ​ണി വ​രെ പോ​ലീ​സ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. ഇപ്പോഴുണ്ടായ സംഭവം അതീവ ഗുരുതരമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇത് പൊലിസിനാകെ ബാധകമല്ല. എല്ലാ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബാധകമല്ല. ചിലര്‍ വഴിവിട്ട പ്രവര്‍ത്തനം നടക്കുന്നുണ്ട്. എന്തെങ്കിലും വീഴ്ച അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകും. തെറ്റുകാരെ ഒരു തരത്തിലും സംരക്ഷിയ്ക്കില്ല -മുഖ്യമന്ത്രി പറഞ്ഞു.

സര്‍വീസില്‍ ഇരിയ്ക്കുമ്പോള്‍ പോലീസുകാരനെ കുത്തിനു പിടിച്ചുയര്‍ത്തുകയും ബാഡ്ജ് പിടിച്ചുപറിയ്ക്കുകയും ചെയ്ത ചിലര്‍ ഇപ്പോള്‍ മനുഷ്യാവകാശത്തെപ്പറ്റി പലതും പറയൂന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മനുഷ്യാവകാശം സംരക്ഷിയ്ക്കാന്‍ ഒരു ഇടപെടലും അക്കാലത്ത് ഉണ്ടായില്ല. അങ്ങനെയുള്ള കുറേപ്പേര്‍ പൊലിസിലുണ്ടെന്നും  അദ്ദേഹം പറഞ്ഞു.  ധിക്കാരം കാട്ടിയ ഉദ്യോഗസ്ഥനെ ശാസിയ്ക്കാന്‍ പോലും ശ്രമം ഉണ്ടായില്ല. സംരക്ഷിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുകയാണുണ്ടായത്. ഈ സര്‍ക്കാരിന്റെ നിലപാട് അതല്ല. തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ എത്ര ഉയര്‍ന്ന റാങ്കിലുള്ളവരായാലും കര്‍ശന നടപടി സ്വീകരിയ്ക്കും.ശരിചെയ്യുന്നവരെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യും.യുഡിഎഫ് ഭരണകാലത്ത് ഡിജിപി ആയിരുന്ന ടി പി സെന്‍കുമാര്‍ തിരുവനന്തപുരം എം ജി കോളേജില്‍ അക്രമം നടത്തിയ എബിവിപിക്കാരെ നേരിട്ട പോലീസുകാരനെ കയ്യേറ്റം ചെയ്ത സംഭവം പരോക്ഷമായി പരാമര്‍ശിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

സുരക്ഷാചുമതലയുള്ള പൊലീസുകാരുടെ കണക്ക് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചു. കെ മുരളീധരന്‍ എംഎല്‍എയുടെ അടിയന്തരപ്രമേയത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി കണക്ക് സഭയെ അറിയിച്ചത്. പൊലീസുദ്യോഗസ്ഥരെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിയോഗിക്കുന്ന കാര്യമാണ് അടിയന്തരപ്രമേയത്തിനുള്ള അനുമതിക്കായി അവതരിപ്പിച്ചത്. 
പൊലീസുദ്യോഗസ്ഥരെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം നിയമിച്ചിട്ടുള്ളത് 20.6.1979ലെ സര്‍ക്കാര്‍ ഉത്തരവ് No.86/79/ആഭ്യന്തരം നമ്പര്‍ ഉത്തരവിന്റെയും കേരളാ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചിട്ടുള്ള എക്‌സിക്യൂട്ടിവ് ഡയറക്‌ടീവ് No.3/2002 ന്റെയും അടിസ്ഥാനത്തിലാണ്. 

വിശിഷ്‌‌‌ട വ്യക്തികളുടെ സുരക്ഷയ്‌‌ക്കായി പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സുരക്ഷാ അവലോകന സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ്. 1) അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം), 2) സംസ്ഥാന പൊലീസ് മേധാവി, 3) ഇന്റലിജന്‍സ്, ഡയറക്‌ടര്‍/അഡീഷണല്‍ ജനറല്‍ ഓഫ് പൊലീസ്, 4) അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍/ഇന്‍സ്‌പെക്‌ടര്‍/ ഡെപ്യൂട്ടി ഇന്‍സ്‌പെ‌ക്‌ടര്‍ ജനറല്‍ ഡി.ഐ.ജി. സെക്യൂരിറ്റി, 5) ജോയിന്റ്/ഡെപ്യൂട്ടി ഡയറക്‌ടര്‍ സബ്‌സിഡിയറി ഇന്റലിജന്‍സ് മേധാവി എന്നിവരാണ് ഈ സമിതിയിലുള്ളത്. ഇതില്‍ ജോയിന്റ്/ഡെപ്യൂട്ടി ഡയറക്‌ടര്‍ സബ്‌സിഡിയറി ഇന്റലിജന്‍സ് മേധാവി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ്.  ഈ സമിതി ഇതു സംബന്ധിച്ച അവലോകനം എല്ലാ ആറ് മാസം കൂടുമ്പോഴും നടത്തിവരുന്നുണ്ട്.  

ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അയാളുടെ അധികാരാതിര്‍ത്തിയില്‍ നിന്നും ഒരു സിവില്‍ പോലീസ് ഓഫീസറേയും എസ് പി റാങ്കിലുള്ള ഉദ്യോസ്ഥന് രണ്ട് സിപിഒമാരേയും ഡിഐജി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് രണ്ട് സിപിഒ/എസ്‌‌‌‌‌സിപിഒ മാരേയും സുരക്ഷാ ഡ്യൂട്ടിയ്ക്കായി നിയോഗിക്കാവുന്നതാണ്. നിലവില്‍ 335 ഓളം പോലീസുദ്യോഗസ്ഥരെ SP മുതല്‍ മുകളിലോട്ടുള്ള ഉന്നത പോലീസുദ്യോഗസ്ഥരുടെ സുരക്ഷയ്‌‌ക്കായി നിയോഗിച്ചിട്ടുണ്ട്. 11.05.2018ന് സംസ്ഥാന സുരക്ഷാ സമിതിയുടെ യോഗം സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച് റിവ്യൂ നടത്തുകയും വിവിധ തലങ്ങളിലുള്ള 15 പേര്‍ക്ക് സുരക്ഷാ സംവിധാനം ആവശ്യമില്ലെന്ന് കണ്ടെത്തുകയും ചെ‌യ്‌തിട്ടുണ്ട്. ഈ നടപടിക്രമം പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ കാലാകാലങ്ങളില്‍ സുരക്ഷ ആവശ്യമുള്ളവര്‍ക്ക് അതു നല്‍കുകയാണ് ചെയ്യുന്നത്. 
    
കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് വ്യക്തികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും നേതാക്കന്മാര്‍ക്കും അവര്‍ വഹിക്കുന്നതോ  വഹിച്ചിരുന്നതോ ആയ പദവികള്‍ മൂലവും  നിലപാടുകള്‍ മൂലവും ഭീകരവാദികളില്‍ നിന്നോ തീവ്രവാദികളില്‍ നിന്നോ മതമൗലീക വാദികളില്‍ നിന്നോ ഭീഷണി നേരിടുന്നുണ്ടെങ്കില്‍ ആയവര്‍ക്ക് സംസ്ഥാന ഗവ. ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്. കൂടാതെ ഉന്നത പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അവര്‍ വഹിക്കുന്ന പദവികള്‍ പരിഗണിക്കാതെ അവര്‍ക്ക്  പക്ഷപാത രഹിതവും ദൃഢവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളു ന്നതിന്  സുരക്ഷ ഒരുക്കേണ്ടതായിട്ടുണ്ട്. 
    
നിലവില്‍ 8.3.2018 -ല്‍ കൂടിയ സുരക്ഷ അവലോകന സമിതിയുടെ ശുപാര്‍ശ പ്രകാരം 11.5.2018-ല്‍ ആഭ്യന്തര വകുപ്പില്‍ നിന്നും പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് No.1382/2018/ആഭ്യന്തരം നമ്പര്‍ പ്രകാരമാണ് വിശിഷ്‌ട വ്യക്തികള്‍ക്കും ന്യായാധിപന്മാര്‍ക്കും വ്യക്തികള്‍ക്കും മറ്റും സുരക്ഷ നല്‍കിവരുന്നത്. സംസ്ഥാനത്ത് ന്യായാധിപന്മാരുടെ സുരക്ഷക്കായി 173 പൊലീസ് ഉദ്യോഗസ്ഥരെയും നിയമോപദേശകരുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും സുരക്ഷക്കായി 26 പേരെയും മന്ത്രിമാരുടെയും മറ്റു നേതാക്കളുടെയും സുരക്ഷക്കായും 388 ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. 
    
വിശിഷ്‌ട വ്യക്തികളെ അവര്‍ നേരിടുന്ന സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ Z+, Z, Y+, Y, X, A & B എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. നിലവില്‍ ഉള്ള ഉത്തരവ് പ്രകാരം 191 പേര്‍ക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മുകളില്‍ പറഞ്ഞ കാറ്റഗറിയില്‍പ്പെട്ട ഐഎഎസ്/ ഐഎഫ്എസ്  ഉദ്യോഗസ്ഥരുടയും ന്യായാധിപന്മാരുടെയും  നിയമ ഉപദേശകരുടേയും സര്‍ക്കാര്‍ അഭിഭാഷകരുടേയും  മന്ത്രിമാരുടേയും മറ്റ് നേതാക്കന്മാരുടേയും സുരക്ഷയ്ക്കായി 650 ഓളം പൊലീസ് ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്. 

സുരക്ഷാ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് മുകളില്‍ പറഞ്ഞ അംഗബലം കൂടാതെ സുരക്ഷയ്‌‌ക്കായി മേല്‍പ്പറഞ്ഞവരുടെ വസതികളിലും താമസസ്ഥലത്തും പോലീസ് സേനാംഗങ്ങളെ പാറാവ് ഡ്യൂട്ടിയ്ക്കും യാത്രാ വേളകളില്‍ എസ്‌‌‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടികള്‍ക്കും  നിയോഗിക്കാറുണ്ട്.

സുരക്ഷയ്‌‌ക്കായി മാത്രം നിയോഗിച്ചിട്ടുള്ള പൊലീസുദ്യോഗസ്ഥരെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ ദാസ്യവൃത്തിക്കോ വ്യക്തിപരമായ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

INDIANEWS24 TVPM DESK

Leave a Reply