728-pixel-x-90-2-learn
728-pixel-x-90
<< >>

പോലീസിന്റെ മൂന്നാംമുറ പാടില്ലെന്ന് നിര്‍ദേശം

തിരുവനന്തപുരം:പോലീസ് സ്‌റ്റേഷനുകളില്‍ മൂന്നാംമുറ പാടില്ലെന്നു സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം.റേഞ്ച് ഐജി, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കത്തിലൂടെയാണ് ഡി ജി പി ലോകനാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കോല്ലത്ത് ട്രാഫിക് പരിശോധനയുടെ പേരില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച് തലയ്ക്കു പരിക്കേല്‍പ്പിച്ച പോലീസുകാരന്റെ നടപടിയില്‍ ഡി ജി പി ഖേദം പ്രകടിപ്പിച്ചു.വയര്‍ലെസ് സെറ്റ് കൊണ്ട് ഇടിച്ച സംഭവം ഏറെ വിവാദമായിരുന്നു.ഇത്തരം നടപടി ആവര്‍ത്തിക്കാതിരിക്കാനും പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്താനും സോഫ്റ്റ് സ്‌കില്‍ എന്നപേരില്‍ പ്രത്യേക പരിശീലന പരിപാടി ഈ മാസം മുതല്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

INDIANEWS24.COM T V P M

Leave a Reply