728-pixel-x-90-2-learn
728-pixel-x-90
<< >>

പോലീസിനോട് താന്‍ പറഞ്ഞ ‘മാഡം’ യഥാര്‍ത്ഥത്തിലുള്ളതെന്ന് പള്‍സര്‍ സുനി

തൃശ്ശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അന്വേഷണത്തില്‍ പറഞ്ഞതായിട്ടുള്ള മാഡം യാഥാര്‍ത്ഥമായുള്ളതെന്ന് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനിക്കരികിലേക്ക് എത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. നിലവില്‍ അറസ്റ്റിലായിരിക്കുന്ന വി ഐ പി മാഡത്തെ കുറിച്ച് ഈ മാസം 16വരെ അന്വേഷണ സംഘത്തോട് പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് സുനി പറഞ്ഞു.

കേസിന്റെ ആദ്യഘട്ടത്തില്‍ ചില വമ്പന്‍ സ്രാവുകളുണ്ടെന്ന് സുനി സൂചിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് നടന്‍ ദിലീപ് അറസ്റ്റിലായത്.പിന്നീട് സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്ന് പോലീസിനോട് പറഞ്ഞു. മാഡം ആരാണെന്ന് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തു. ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള സുനിയുടെ കുടില തന്ത്രമാണെന്ന നിഗമനമായിരുന്നു പോലീസിന്റേത്. ഈ സാഹചര്യത്തിലാണ് സുനിയുടെ വെളിപ്പെടുത്തല്‍.

കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപന്റെ റിമാന്‍ഡ് കാലാവധി തീര്‍ന്ന മുറയ്ക്ക് വീണ്ടും നീട്ടി. ഈ മാസം 22 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

INDIANEWS24.COM TSR

Leave a Reply