728-pixel-x-90-2-learn
728-pixel-x-90
<< >>

പോലീസിനെ നവീകരിക്കാന്‍ 25000 കോടിയുടെ കേന്ദ്ര പദ്ധതി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും മാവോയിസ്റ്റുകളുടേതടക്കമുള്ള ആക്രമണം നേരിടുമെന്ന് ആശങ്കയുമുള്ള സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീരിലെയും പോലീസിനെ നവീകരിക്കുന്ന പദ്ധതിക്കായി കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കാല്‍ ലക്ഷം കോടി രൂപയുടെ പദ്ധതി. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ പോലീസിനെ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

25,060 കോടി രൂപയാണ് കേന്ദ്രം ഇതിനായി അനുവദിക്കുക. കേന്ദ്രം മുന്നോട്ടുവെക്കുന്ന പോലീസ് നവീകരണ പദ്ധതിയുടെ 80 ശതമാനം തുക മാത്രമേ ഇത് ആകുന്നുള്ളൂ. ബാക്കി തുക സംസ്ഥാനങ്ങള്‍ കണ്ടെത്തണം. ക്യാബിനറ്റിന്റെ സുരക്ഷാകാര്യ സമിതി(സി സി എസ്) ആണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. പോലീസ് സേനയുടെ ഇന്റേണല്‍ സെക്യൂരിറ്റി, ലോ ആന്‍ഡ് ഓര്‍ഡര്‍, സ്ത്രീസുരക്ഷ, നവീന ആയുധങ്ങള്‍ സംഭരിക്കല്‍, ഹെലികോപ്റ്റര്‍ ഉപയോഗിക്കല്‍, വൈര്‍ലെസിന്റെ ഗുണമേന്മ ഉയര്‍ത്തല്‍, ഇ-പ്രിസണ്‍ പ്രോജക്ടും ദേശീയ നെറ്റ്‌വര്‍ക്കിംഗ് സംവിധാനം വിപുലമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന പോലീസിനെ ശക്തിപ്പെടുത്തുന്നതിനാണ് തുക ചിലവഴിക്കുക.

INDIANEWS24.COM NEWDELHI

Leave a Reply