ചെന്നൈ: മലയാളത്തില്‍ നിന്നെത്തി തരംഗം സൃഷ്ടിച്ച രണ്ട് താരസുന്ദരികളുടെ വാഗ്പോരില് കോളിവുഡ് ചൂടുപിടിക്കുന്നു. നയന്‍താരയും നസ്രിയയുമാണ് താരയുദ്ധത്തിലെ നായികമാര്‍. തന്നെ വിമര്‍ശിച്ച നയന്‍സിന് മറുപടിയുമായി നസ്രിയ എത്തിയതോടെയാണ് രംഗം കൊഴുത്തത്.
നെയ്യാണ്ടി സിനിമയില്‍ മറ്റൊരു നടിയുടെ ശരീരഭാഗങ്ങള്‍ തന്റേതെന്ന് തോന്നിപ്പിക്കും വിധം നല്കി എന്ന നസ്രിയായുടെ പരാതിക്ക് നയന്‍സിന്റെ പ്രതികരണത്തോടെ ആയിരുന്നു തുടക്കം. മുന്‍നിര നടിമാര്‍പോലും മേനി കാട്ടാന്‍ തയ്യാറാകുമ്പോള്‍ നസ്രിയ ആവശ്യമില്ലാത്ത വിവാദം ഉണ്ടാക്കുകയാണ് എന്നായിരുന്നു നയന്‍താരയുടെ വിമര്‍ശനം.
എന്നാല്‍, തന്നെ ഉപദേശിക്കാന്‍ നയന്‍താര ആരെന്നു നസ്രിയ തിരിച്ചടിച്ചു. അതിനുള്ള യോഗ്യത ഉള്ള ആളാണ് നയന്താരയെന്നു കരുതുന്നില്ല. എന്റെ കാര്യം എനിക്കറിയാം. നയന്‍താര അവരുടെ പണി നോക്കട്ടെ- നസ്രിയ പറഞ്ഞു.