728-pixel-x-90-2-learn
728-pixel-x-90
<< >>

പോപ്പ് ഫ്രാന്‍സിസ് ടൈംസ് പെര്‍സണ്‍ ഓഫ് ദി ഇയര്‍

ലണ്ടന്‍: 2013ലെ പെര്‍സണ്‍ ഓഫ് ദി ഇയര്‍ ആയി പോപ്പ് ഫ്രാന്‍സിസിനെ ടൈംസ് മാഗസിന്‍ തെരഞ്ഞെടുത്തു. പോപ്പ് രോഗിയും വിരൂപനുമായ ഒരു മനുഷ്യനെ ആശ്ലേഷിച്ചു ചുംബിക്കുകയും മുസ്ലീം സ്ത്രീയുടെ പാദം കഴുകുകയും ചെയ്തപ്പോള്‍ കത്തോലിക്കാസഭയുടെ പ്രതിച്ഛായ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് ഉയര്‍ന്നതായി ടൈംസ് വിലയിരുത്തുന്നു. മാത്രമല്ല, ഇന്നത്തെ ലോകം നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങളെയും കാണാനും അഭിപ്രായം പ്രകടിപ്പിക്കാനും പോപ്പിന് കഴിഞ്ഞതായും ടൈംസ് പറയുന്നു.

അമേരിക്കന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി പ്രശസ്തനായ എഡ്വേര്‍ഡ് നോഡനാണ് അവാര്‍ഡിനായുള്ള പരിഗണനയില്‍ രണ്ടാമത് ഉണ്ടായിരുന്നത്.

Leave a Reply