728-pixel-x-90-2-learn
728-pixel-x-90
<< >>

ജനങ്ങള്‍ക്ക് സംവദിക്കാന്‍ ഡി ജി പിയുടെ ഫേസ് ബുക്ക് പേജ്‌

തിരുവനന്തപുരം:പൊതുജനങ്ങളില്‍ നിന്നും പരാതികളും ആക്ഷേപങ്ങളും നേരിട്ട് മനസ്സിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ ഫേസ് ബുക്ക് പേജ് തുടങ്ങി.സംസ്ഥാന പോലിസിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇനിമുതല്‍ ഫേസ് ബുക്ക് പേജിലൂടെ ലഭ്യമാകും.

പോലീസിന്റെ പ്രവര്‍ത്തനങ്ങളിലുള്ള പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പുറമെ പൊതുജനങ്ങള്‍ക്ക് പോലിസിനുള്ള നിര്‍ദേശങ്ങളും പോസ്റ്റ് ചെയ്യാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായി പഠിച്ചുവേണം അവതരിപ്പിക്കാനെന്നും അദ്ദേഹം പറയുന്നു.

പോലീസില്‍ അഴിമതിയുണ്ടെന്നു കണ്ടാല്‍ അവസാനിപ്പിക്കുന്നതിനായി പരാതിപ്പെടാന്‍ വിജിലന്‍സിന്റെ നമ്പര്‍ ഫേസ്ബുക്ക് പേജിലുണ്ട്.ഇതു കൂടാതെ ട്രാഫിക് നിയമലംഘനം അറിയിക്കാനുള്ള വാട്ട്‌സ് ആപ്പ് നമ്പറും നല്‍കിയിട്ടുണ്ട്.പോലീസിന്റെ മുഴുവന്‍ സര്‍ക്കുലറും ഇനിമുതല്‍ പേജിലും പോസ്റ്റ് ചെയ്യും.പൊതുജനങ്ങലില്‍ നിന്നുളഅള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിശോധിക്കാന്‍ മുഴുവന്‍ സമയ സംവിധാനം സംസ്ഥാന പോലീസ് ആസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.

INDIANEWS24.COM T V P M

Leave a Reply