728-pixel-x-90-2-learn
728-pixel-x-90
<< >>

കാണാം , ജേക്കബിന്‍റെ സ്വര്‍ഗരാജ്യം

 

ടൊറന്റോ: കേരളത്തില്‍ മെഗാഹിറ്റിലേക്ക് കുതിക്കുന്ന ;ജേക്കബിന്‍റെ സ്വര്‍ഗരാജ്യം ഈയാഴ്ച കാനഡയില്‍. തട്ടത്തിന്‍മറയത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ്‌ ജേക്കബിന്‍റെ സ്വര്‍ഗരാജ്യം. ആദ്യദിനംതന്നെ ഒന്നരക്കോടി രൂപയോളം ബോക്സോഫീസില്‍ വാരിയ ചിത്രം വമ്പന്‍ വിജയം ഉറപ്പിച്ചു കുതിക്കുകയാണ്.

കൊച്ചുകൊച്ചു തമാശകളും പിരിമുറുക്കം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും കുടുംബത്തെ സ്നേഹിക്കുന്ന ഏതൊരാളുടെയും മനസിനെ സ്പര്‍ശിക്കുന്ന വിധത്തില്‍ ചിത്രീകരിക്കാന്‍ വിനീതിന് കഴിഞ്ഞതാണ് സിനിമയുടെ വിജയം. പ്രേമത്തിലെ ഫ്രീക്കന്‍ നായകനില്‍ നിന്ന് തികച്ചും വ്യത്യസ്തനായ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച നിവിന്‍ പുതുതലമുറ നായകരില്‍ തന്‍റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നു. ടൈറ്റില്‍ റോളില്‍ എത്തുന്ന രഞ്ജി പണിക്കരുടെ ഏറ്റവും മികച്ച കഥാപാത്രമാണ് ജേക്കബ് എന്ന് നിസംശയം പറയാം. റെബാ മോണിക്ക ജോണാണ് നായിക. ലക്ഷ്മി രാമകൃഷ്ണന്‍, ടി ജി രവി എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. മികച്ച ഗാനങ്ങളും സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.ക്ഷ്മി

സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍  [1571 SANDHURST CIRCLE] ഏപ്രില്‍ 23, 24 തിയതികളില്‍ വൈകിട്ട് 3.30നും ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION ROAD]ഏപ്രില്‍ 24 ഉച്ചയ്ക്ക് 1.00നും ചിത്രം പ്രദര്‍ശിപ്പിക്കും.  റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ഏപ്രില്‍ 22 വൈകിട്ട് 9.00നും 23, 24 തിയതികളില്‍ വൈകിട്ട് 4.00നും മൂന്ന് പ്രദര്‍ശനങ്ങളുണ്ട്‌.

Leave a Reply