728-pixel-x-90-2-learn
728-pixel-x-90
<< >>

പൊള്ളിക്കില്ല, കാനഡയെ ഈ വേനല്‍ക്കാലം

ടൊറന്റോ: ദുരിതം വിതച്ച മഞ്ഞുകാലത്തിന് ശേഷമുള്ള വേനല്‍ കാനഡയെ ചുട്ടുപൊള്ളിക്കില്ല. രാജ്യത്തെമ്പാടും ഇത്തവണ വേനല്‍ക്കാല താപനില ശരാശരിക്ക് തൊട്ടുതാഴെയോ തൊട്ടുമുകളിലോ ആയിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു. മഴയും ശരാശരിയാകും.

ഒണ്ടാരിയോ, മാനിറ്റോബ എന്നിവിടങ്ങളില്‍ വേനല്‍ക്കാല താപനില ശരാശരിയിലും താഴെ ആയിരിക്കാനാണ്‌ സാധ്യത. ക്യുബക്, അറ്റ്ലാന്റിക് കാനഡ എന്നിവിടങ്ങളില്‍ ശരാശരിക്ക് അല്‍പം മുകളിലും. ഒണ്ടാരിയോയിലെ ടൊറന്റോയില്‍ ശരാശരി വേനല്‍ക്കാല താപനില 25-26 ഡിഗ്രീ സെല്‍ഷ്യസ് ആണ്. ഇത്തവണ അത് 24-25 ആകുമെന്നാണ് പ്രവചനം. എന്നാല്‍, ഒറ്റപ്പെട്ട ദിവസങ്ങളില്‍ രാജ്യത്ത് എവിടെയും ഉയര്‍ന്ന താപനില അനുഭവപ്പെടാം.

തടാകങ്ങളിലെ വെള്ളത്തിന്‍റെ തണുപ്പ് കുറയാന്‍ ഇത്തവണ വൈകും. വേനല്‍ക്കാലത്ത് വെള്ളത്തില്‍ ഇറങ്ങി ആസ്വദിക്കാന്‍ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് വിദഗ്ധര്‍ പറയുന്നു.

Leave a Reply