jio 800x100
jio 800x100
728-pixel-x-90
<< >>

പൊലീസ് ആസ്ഥാനത്തെ ഏഴ് നില കെട്ടിടത്തിന്റെ ഉയരത്തില്‍ ഗ്രാഫിറ്റി രചനാ ശൈലിയില്‍ കൂറ്റന്‍ ചിത്രം

തിരുവനന്തപുരം: വഴുതക്കാട് പൊലീസ് ആസ്ഥാനത്ത് പൊലീസ് ഫോട്ടോഗ്രാഫര്‍ പ്രദീപ്കുമാര്‍ ഗ്രാഫിറ്റി രചനാശൈലിയില്‍ തീര്‍ത്ത കൂറ്റന്‍ ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു.27 മീറ്റര്‍ ഉയരവും 7 മീറ്റര്‍ വീതിയുമുള്ള ഈ ചിത്രം ഏഴു നിലകെട്ടിടത്തിന്റെ ഉയരം വരും. ചിത്രം പൂര്‍ത്തിയാക്കാന്‍ അറുപത്തിരണ്ടു ദിവസം എടുത്തു. കാരണം മഴ വരയെ ബാധിച്ചിരുന്നു. അല്ലെങ്കില്‍ നേരത്തേ ഈ ചിത്രം പൂര്‍ത്തിയാക്കാമായിരുന്നെന്ന് ചിത്രകാരന്‍ പറയുന്നു. ഡി ജി പി യുടെ നിര്‍ദേശത്താലും മേല്‍നോട്ടത്തിലുമാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ഇന്ത്യയില്‍ ബോംബയില്‍ മാത്രമേ നിലവില്‍ ഇതേ പോലെ ചിത്രം ഉള്ളു.അതുകഴിഞ്ഞാല്‍ കേരളത്തില്‍ ആദ്യമായാണ് പോലീസ് ആസ്ഥാനത്ത് ഇത് സ്ഥാപിച്ചത്. അപെക്‌സ് അള്‍ട്ടിമ എമര്‍ഷന്‍ പെയിന്റാണ് വരയ്ക്കാന്‍ ഉപയോഗിച്ചത്.പേയാട് സ്വദേശിയായ പ്രദീപ് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും ബി.എഫ്. എ പാസായ ശേഷമാണ് പൊലീസില്‍ ഫോട്ടോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചത്
INDIANEWS24 JITHESHDAMODAR

Leave a Reply