728-pixel-x-90-2-learn
728-pixel-x-90
<< >>

പൊന്നിനേക്കാല്‍ വലിയൊരു നേട്ടംകൂടി മറികടന്ന് മാരിയപ്പന്‍

ചെന്നൈ:പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയ മാരിയപ്പന്‍ തങ്കവേലു തനിക്കു ലഭിച്ച പാരിതോഷികത്തില്‍ നിന്നും 30 ലക്ഷം സര്‍ക്കാര്‍ സ്‌കൂളിനു നല്‍കും.ഹൈജംപില്‍ 1.89 മീറ്റര്‍ മറികടന്ന് സ്വര്‍ണ്ണം നേടിയ മാരിയപ്പന് തമിഴ്‌നാട് സര്‍ക്കാര്‍ രണ്ട് കോടിയും കേന്ദ്രകായിക മന്ത്രാലയം 75 ലക്ഷവും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ഇതില്‍ നിന്നാണ് നാട്ടില്‍ താന്‍ പഠിച്ചിരുന്ന സര്‍ക്കാര്‍ സ്‌കൂളിന് സംഭാവന ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.

മാരിയപ്പന്റെ അഞ്ചാമത്തെ വയസ്സിലാണ് അപകടത്തെ തുടര്‍ന്ന് ശാരീരിക വൈകല്യം സംഭവിച്ചത്.കാല് നഷ്ടപ്പെട്ട മാരിയപ്പന് താങ്ങും തണലുമായത് അമ്മ സരോജയാണ്.അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ചുപോയതോടെ സരോജം അയല്‍പക്കങ്ങളിലും മറ്റും വീട്ടുജോലിയെടുത്താണ് കുടുംബം പുലര്‍ത്തിയത്.കാല് തകര്‍ന്ന അവസ്ഥയിലും കായികത്തോടുള്ള മാരിയപ്പന്റെ അഭിനിവേശം നിലച്ചില്ല.ആദ്യമൊക്കെ വോളിബോളിലായിരുന്നു കമ്പം.സ്‌കൂള്‍ കാലത്ത് വോളിബോള്‍ കളിയില്‍ സ്വാധീനമില്ലാത്ത കാലുകളായിരുന്നിട്ടും ഉയര്‍ന്ന് ചാടി കളിക്കുന്ന വിദ്യാര്‍ത്ഥിയെ കായിക അധ്യാപകന്‍ നോക്കിവെച്ചു.ക്രമേണ ഹൈജംപിലേക്ക് പ്രാക്ടീസ് ചെയ്തു കൊണ്ടുവരികയായിരുന്നു.

2013ല്‍ 18 വയസ്സുള്ളപ്പോള്‍ പാരാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തി.തുടര്‍ന്നുള്ള രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്കും തന്റെ ഇനത്തില്‍ മാരിയപ്പന്‍ തങ്കവേലും ലോക ഒന്നാംനമ്പര്‍ താരം.ഒടുവില്‍ ഇപ്പോഴിതാ പാരാലിംപിക്‌സില്‍ സ്വര്‍ണ്ണവും.

INDIANEWS24.COM Chennai

Leave a Reply