728-pixel-x-90-2-learn
728-pixel-x-90
<< >>

പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:    പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .  വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി.മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ വീണ്ടും സജീവമായി.  സംസ്ഥാനമൊട്ടാകെ പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാര്‍ഥികളെ വരവേറ്റത്.കുട്ടികളെ  സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കൂടുതലായി അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നത് ആ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്.  പൊതുവിദ്യാലയങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികള്‍ കളിച്ചുവളരേണ്ടവരാണെന്നും  പഠനം പാല്‍പായസമായി തോന്നട്ടെയെന്നും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.രണ്ടുലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ഇക്കുറി പൊതുവിദ്യാലയങ്ങളില്‍ പുതുതായി എത്തിയെന്നാണ് പ്രാഥമിക കണക്ക്. കുട്ടികളെ പുക്കള്‍ തുന്നിച്ചേര്‍ത്ത തൊപ്പിയും  മധുരവും നല്‍കിയാണ് വരവേറ്റത്. പന്ത്രണ്ട് ജില്ലകളിലെ സ്‌കൂളുകളും ഇന്ന്മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മിക്കവാറും അഞ്ചാം തീയ്യതിയായിരിക്കും സ്‌കൂള്‍ തുറക്കുന്നത്. പൊതുവിദ്യാലയങ്ങള്‍ ഹരിതവിദ്യാലയങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ ‘ഹരിതോത്സവം’ കൈപ്പുസ്തകം ഒരു ക്ലാസില്‍ ഒരു പുസ്തകം എന്ന കണക്കില്‍ എല്ലാ സ്‌കൂളിലും വിതരണം ചെയ്യുന്നുണ്ട്.തിരുനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ മിക്ക കഌസുകളും ഹൈടെക്കാക്കി മാറ്റി. സ്‌ക്രീനില്‍ പാഠപുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് പഠിപ്പിക്കുന്നത്. വി.എസ് ശിവകുമാര്‍ എം.എംല്‍.എ യുടെ ഫണ്ടില്‍ നിന്ന് പതിനൊന്ന് ലക്ഷം ചെലവിട്ടാണ് കഌസ് റൂമുകള്‍ നവീകരിച്ചത്.
ജിതേഷ് ദാമോദര്‍ ഇന്ത്യാ ന്യൂസ്‌ 24 തിരുവനന്തപുരം

Leave a Reply