728-pixel-x-90-2-learn
728-pixel-x-90
<< >>

പൊതുമാപ്പ് കാലാവധി അവസാനിച്ചു; സൗദിയില്‍ ബുധനാഴച്ച മുതല്‍ പരിശോധന

റിയാദ്: സൗദി അറേബ്യയില്‍ പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ രാജ്യത്ത് അനധികൃതമായി തങ്ങുന്ന വിദേശികളെ പിടികൂടാനുള്ള പരിശോധനകള്‍ ബുധനാഴ്ച്ച മുതല്‍ തുടങ്ങും. ഇഖാമ, തൊഴില്‍ നിമയലംഘകര്‍, ഹജ്ജ് ഉംറ വിസയിലെത്തി കാലാവധി അവസാനിച്ചും കഴിയുന്നവര്‍ എന്നിങ്ങനെയുള്ളവരെ പിടികൂടി നാടുകടത്തുന്നതിനാണ് പരിശോധന ശക്തമാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്നലെയാണ് അവസാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് 29ന് പൊതുമാപ്പ് അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി പിന്നീട് നീട്ടിനല്‍കുകയും ചെയ്തു. ഇതിന് പുറമെയാണ് കഴിഞ്ഞ മാസം വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചത്.

INDIANEWS24.COM Gulf Desk

Leave a Reply