728-pixel-x-90-2-learn
728-pixel-x-90
<< >>

പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം:വിജിലന്‍സ് റെയ്ഡില്‍ കോടികളുടെ അനധികൃത സമ്പത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്തു.ശനിയാഴ്ച്ച രാവിലെയാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പുവച്ചത്.

അഞ്ച് കോടി രൂപയാണ് വിജിലന്‍സ് റെയ്ഡില്‍ ഇയാളില്‍ നിന്നും കണ്ടെത്തിയത്.സൂരജിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെ ശുപാര്‍ശയില്‍ ഇന്നലെ രാത്രി വൈകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഒപ്പിട്ടിരുന്നു.ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് കൈക്കൊള്ളേണ്ടതെങ്കിലും വിജിലന്‍സ് കേസുള്ളതിനാല്‍ ചട്ടപ്രകാരം ആഭ്യന്തരമന്ത്രിയും ഫയലില്‍ ഒപ്പുവയ്‌ക്കേണ്ടതുണ്ട്. അതിനാലാണ് കൊച്ചിയിലുള്ള രമേശ് ചെന്നിത്തലയ്ക്ക് ഇന്നലെ സന്ധ്യയോടെ പ്രത്യേക ദൂതന്‍ വഴി ഫയല്‍ എത്തിച്ചത്.

സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ ഇല്ലാതാക്കാനും ശക്തനായതിനാലാണ് സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.കീഴുദ്യോഗസ്ഥരില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.സൂരജിന്റെ ബന്ധുക്കളെയും ചോദ്യംചെയ്‌തേക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. കൂടുതല്‍ വിപണി വിലയുള്ള സ്വത്തുക്കള്‍ മകന്റെ പേരിലാണെന്ന സൂരജിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണിത്.

INDIANEWS24 TVPM

Leave a Reply