728-pixel-x-90-2-learn
728-pixel-x-90
<< >>

പൊതുപ്രവര്‍ത്തകരുടെ സ്വത്തുവിവരപത്രിക പരിശോധിക്കാന്‍ നിര്‍ദ്ദേശം

പൊതുപ്രവര്‍ത്തകരുടെ സ്വത്തുവിവരപത്രിക സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനും നല്‍കിയിരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതിയില്‍ സംശയം തോന്നുന്നപക്ഷം ആവശ്യമുള്ള അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ് നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, സഹകരണ സംഘങ്ങളിലെ ഭാരവാഹികള്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാര്‍ തുടങ്ങിയവരുള്‍പ്പെടെ നിരവധി പൊതുപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം ബാധകമാണ്. മുഖ്യമന്ത്രി, മന്ത്രിമാര്‍, നിയമസഭ സാമാജികര്‍ എന്നിവരും സ്വത്തുവിവര പത്രിക സമര്‍പ്പിക്കണം.ലോകായുക്ത നിയമപ്രകാരം പൊതുപ്രവര്‍ത്തകര്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്ഥാവരജംഗമവസ്തുക്കളുടെ വിവരമടങ്ങിയ സ്വത്തുവിവരപത്രിക രണ്ടുവര്‍ഷത്തിലൊരിക്കല്‍ സമര്‍പ്പിക്കണം. ജൂണ്‍ മാസം 30 നകമാണ് ഇതു സമര്‍പ്പിക്കേണ്ടത്.

SOURCE : PRD,GOVT OF KERALA

Leave a Reply