london:മൂന്നൂറ്റി ഇരുപത്തിയഞ്ച് യാത്രക്കാരുമായി യുകെ യിലേക്ക് വന്ന വിമാനത്തിലെ പൈലറ്റുമാര്‍ വിമാനം തനിയ പറക്കാന്‍ ഓട്ടോ മോഡില്‍ ഇട്ടിട്ട് അഞ്ചു മണിക്കൂറോളം കിടന്നുറങ്ങി.വിമാനത്തില്‍ ഉണ്ടായിരുന്ന 325 യാത്രക്കാരുടെയും ജീവന് അപകടപ്പെടാന്‍ സാധ്യത ഉണ്ടായിരുന്ന ഈ പ്രവര്‍ത്തി ചെയിത വൈമാനികര്‍ക്കെതിരെ ഔദ്യോഗിക നടപടി ഒന്നും ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ .വിമാനത്തിന്റെ പേരും മറ്റ് വിവരങ്ങളും അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.വെര്‍ജിന്‍ ,തോമസ് കൂക്ക് തുടങ്ങിയ കമ്പനികള്‍ക്ക് ആണ് യുകെയില്‍ A330 വിമാനങ്ങള്‍ ഉള്ളത്.എന്നാല്‍ ഈ സംഭവവുമായി തങ്ങളുടെ വിമാനങ്ങള്‍ക്ക് ബന്ധം ഒന്നും ഇല്ല എന്ന് ഈ വിമാന കമ്പനികള്‍ എല്ലാം തന്നെ പ്രതികരിച്ചു. വൈമാനികര്‍ ഉറങ്ങി പോയതിന്റെ തലേ ദിവസം അഞ്ചു മണിക്കൂര്‍ നേരം മാത്രമാണ് ഇരുവരും ഉറങ്ങിയത് എന്നാണ് അറിയുന്നത്.വേനല്‍ അവധി ആഘോഷിക്കാന്‍ പോകുന്ന യാത്രക്കാരുടെ തിരക്ക് മൂലം പൈലറ്റ്മാര്‍ക്ക് വിശ്രമിക്കാന്‍ ആവശ്യത്തിനു സമയം കിട്ടുന്നില്ല എന്ന് മുന്‍പ് തന്നെ പരാതി ഉയര്‍ന്നിരുന്നു. വാരാന്ത്യ റിപ്പോര്‍ട്ട് സിവില്‍ ഏവിയേഷന്‍ വകുപ്പിന് സമര്‍പ്പിക്കുന്ന വേളയില്‍ ഈ വൈമാനികര്‍ തന്നെയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. www.indianews24.com/uk