728-pixel-x-90-2-learn
728-pixel-x-90
<< >>

പേമാരിയെത്തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു.നിരവധി പേര്‍ തുംഗരേശ്വർ മലനിരകളിൽ കുടുങ്ങി

മുംബൈ:കഴിഞ്ഞ രണ്ടു നാളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നു മുംബൈയില്‍ ജനജീവിതം സ‌്തംഭിച്ചു. ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.താഴ്ന്ന പ്രദേശങ്ങള്‍ മുഴുവനും വെള്ള ത്തിനടിയിലായി. ഡോംബിവാലി, കല്യാൺ, ധാരാവി, മാട്ടുംഗ, പരേൽ, കിംഗ‌്സ‌് സർക്കിൾ, അംബേർനാഥ‌് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. വസായിയിലെ ചിഞ്ചോട്ടി വെള്ളച്ചാട്ടത്തിനു സമീപം പിക്നിക്കിനു പോയ നൂറുകണക്കിന് പേര്‍ തുംഗരേശ്വർ മലനിരകളിൽ കുടുങ്ങിക്കിടക്കുകയാണ്.അഞ്ചു പേരെ ഇതിനകം രക്ഷപ്പെടുത്തി.നഗരത്തിലെ ചെമ്പൂർ പ്രദേശത്താണ് ഏറ്റവുമധികം മഴ പെയ്തത്.  ലഭിച്ചത‌്.ഘാട്ട‌്കോപ്പറില്‍ മേല്‍പ്പാലം താൽക്കാലികമായി അടച്ചു. മഴ കൂട്ടുതല്‍ ശക്തമാകാനിടയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നു അധികൃതർ മുന്നറിയിപ്പ് നല്‍കി.mumbai rain

INDIANEWS24 MUMBAI DESK

Leave a Reply