728-pixel-x-90-2-learn
728-pixel-x-90
<< >>

പെഷവാര്‍:കൊല്ലപ്പെട്ടത് 130 പേരെന്ന് സ്ഥിരീകരണം; 126 ഉം കുട്ടികള്‍

പെഷവാര്‍: പാക്കിസ്ഥാനിലെ പേഷാവാറിലുള്ള സൈനിക സ്‌കൂളില്‍ നടന്നുകൊണ്ടിരിക്കുന്ന ഭീകരാക്രമണത്തില്‍ ഇതേവരെ 130 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.ഇതില്‍ 126 കുട്ടികള്‍ ഉള്‍പ്പെടുന്നുണ്ട്. 122 പേര്‍ക്ക് പരുക്കേറ്റു.ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രിക് ഇ താലിബാന്‍ ഏറ്റെടുത്തു.

താലിബാന്‍ തീവ്രവാദികളുടെ കുടുംബത്തെ പാക് സൈന്യം വേട്ടയാടുന്നുണ്ടെന്നും അതിന് തടയിടാനാണ് സൈനിക സ്‌കൂളിന് നരേ ആക്രമണം നടത്തുന്നതെന്നും താലിബാന്‍ ഭീകരര്‍ അറിയിച്ചു. പെഷവാറിലുള്ള സൈനിക സ്‌കൂളില്‍ കയറിപറ്റിയ ആറു ഭീകരരാണ് ആക്രമണം നടത്തിയത്.സ്‌കൂളിനകത്ത് 1500 ഓളം പേരെ ഇവര്‍ ബന്ദികളാക്കിയിരിക്കുകയാണ്.സൈനിക വേഷത്തിലെത്തിയ ഭീകരര്‍ സ്‌കൂളിനകത്ത് കടന്നുകൂടുകയായിരുന്നു.ബന്ദികളാക്കിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിക്കാനുള്ള സൈനിക ശ്രമത്തിനിടെയാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്.

നൂറിലധികം കുട്ടികളെ മോചിപ്പിക്കാനായതായി സൈന്യം പറയുന്നു.ചാവേറുകളാണ് സ്‌കൂളിനകത്ത് കടന്നെതെന്ന് താലിബന്‍ ഭീകരര്‍ അറിയിച്ചു.സ്‌കൂളിനകത്ത് കടന്ന രണ്ട് പേര്‍ സ്വയം പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.സ്‌ഫോടക വസ്തുക്കളടക്കം വന്‍തോതില്‍ ആയുധങ്ങളുമായാണ് ഭീകരര്‍ സ്‌കൂളിനുളളില്‍ കടന്നത്.

INDIANEWS24 PESHAWAR

Leave a Reply