കൊച്ചി: രാജ്യവ്യാപകമായി മഹാത്മാ ഗാന്ധിയുടെ ഒരു വർഷം നീണ്ട നൂറ്റി അൻപതാം ജന്മദിനാഘോഷങ്ങളുടെ സമാപന ത്തോടനുബന്ധിച്ച് പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ , ” ഗാന്ധി വൺ ഇന്ത്യ ” എന്ന് നാമകരണം ചെയ്ത വ്യത്യസ്തമായ ഒരു ഗാന്ധി സ്മൃതി ആലുവ അശോകപുരം സെന്റ് ഫ്രാൻ സിസ് അസീസി ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ ഒന്നിന് സംഘടിപ്പിച്ചു.
സെന്റ് ഫ്രാൻസിസ് അസ്സീസി സ്ക്കൂളിലെ നൂറ്റിയൻപത് വിദ്യാർത്ഥികളാണ് പ്രശസ്ത കാർട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റുമായ ഇബ്രാഹിം ബാദുഷയുടെ ശിക്ഷണത്തിൽ ഇന്ത്യയുടെ മാപ്പിനുള്ളിൽ ബാപ്പുജിയെ സൃഷ്ടിച്ചത്. സ്കൂൾ അങ്കണത്തിൽ കൂട്ടം കൂടി നിന്ന വിദ്യാർത്ഥികൾ ക്ഷണനേരത്തിൽ ഇന്ത്യക്കുള്ളിൽ മഹാത്മാഗാന്ധിയെ അവതരിപ്പിക്കുകയായിരുന്നു.
ഒരുമയുടെ അഥവാ ഒരുമിപ്പിക്കലിന്റെ വൈവിധ്യമാണ് ഈ സൃഷ്ടിക്കു പിന്നിലെ ചാലക ശക്തിയായി വർത്തിച്ചത് എന്നു പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ സനു സത്യൻ പറഞ്ഞു.
ആർട്ടിസ്റ്റും ചിത്രകല അധ്യാപകനുമായ ഹസൻ കോട്ടേപ്പറമ്പിൽ, സെന്റ് ഫ്രാൻസിസ് അസീസി സ്കൂൾ മാനേജർ ബ്രദർ വിൽസൺ കല്ലിങ്കൽ, അഡ്മിനിസ്ട്രേറ്റർ ബ്രദർ ജോർജ്ജ്’ തോമസ് എന്നിവർക്കു ഒപ്പം സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ളവർ “ഗാന്ധി വൺ ഇൻഡ്യ” പരിപാടിയുടെ വിജയകരമായ പരിസമാപ്തിക്കായി ആദ്യന്തം നില കൊണ്ടു.
INDIANEWS24 ART DESK