എറണാകുളം: ലോക സമാധാനദിനത്തോടനുബന്ധിച്ച് നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ ‘എങ്ങും സമാധാനം പുലരട്ടെ ‘ എന്ന ആശയത്തെ ആസ്പ
ദമാക്കി രചിച്ച കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ആലുവ പച്ചമാമ ആര്‍ട്ട് കഫേയില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 22 വരെ പ്രദർശനം തുടരും. പെറ്റല്‍സ് ഗ്ളോബ് ഫൗണ്ടേഷനും കാര്‍ട്ടൂണ്‍ ക്ളബ്ബ് ഓഫ് കേരളയും സേവന ലൈബ്രറിയും സംയുക്തമായാണ് ഈ വേറിട്ട പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയാണ് അസര്‍ ഉലും കോളേജിലെ നാൽപ്പത് വിദ്യാർത്ഥികളെ ഇത്തരമൊരു പ്രദർശനത്തതിനായി പരിശീലിപ്പിച്ചതും പ്രദർശനം സജ്ജീകരിച്ചതും.പ്രദർശനം അസർ ഉലൂം കോളേജ് ട്രസ്റ്റ് ചെയർമാൻ എം എ മൂസ സാഹിബ് ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ എറണാകുളം ജില്ലാ സെക്രട്ടറി എം ആർ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. അബ്ദു റഹീം ഉമരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇബ്രാഹിം ബാദുഷ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ അബ്ദു സലാം കൃതജ്ഞതയും പറഞ്ഞു. പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ കോർഡിനേറ്റർ സനു സത്യൻ , കോമു സൺസിന്റെ അമരക്കാരനായ ആസിഫ് അലി കോമു, സേവന ലൈബ്രറി അംഗങ്ങളായ നിത്യൻ എം പി, സഹദ് എന്നിവർ ആശംസകൾ നേർന്നു.
INDIANEWS24 Art Desk