728-pixel-x-90-2-learn
728-pixel-x-90
<< >>

പെറ്റല്‍സ് ഗ്ലോബിന്റെ ശിശുദിനാചരണം ; നെഹ്രു കാരിക്കേച്ചര്‍ പ്രദര്‍ശനം തുടങ്ങി

കൊച്ചി: ജവഹര്‍ലാല്‍ നെഹ്രുവിന്റെ 128-ാം ജന്മദിനത്തില്‍ വേറിട്ട ആദരമൊരക്കിക്കൊണ്ടുള്ള പെറ്റല്‍സ് ഗ്ലോബിന്റെ(www.petalsglobe.org) കാരിക്കേച്ചര്‍ പ്രദര്‍ശനം ആരംഭിച്ചു. പെറ്റല്‍സ് ഗ്ലോബ് എം എന്‍ ഫൗണ്ടേഷനുമായി സഹകരിച്ച് ഇടപ്പള്ളിയിലെ കേരള ഹിസ്റ്ററി മ്യൂസിയത്തില്‍ നടത്തുന്ന പ്രദര്‍ശനം പ്രശസ്ത ബാലസാഹിത്യകാരന്‍ വേണു വാരിയത്ത് ഉദ്ഘാടനം ചെയ്തു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഇബ്രാഹീം ബാദുഷയാണ് വ്യത്യസ്തമായ ഈ ആശയം അവതരിപ്പിക്കുന്നത്.
നെഹ്രുവിന്റെ 128-ാം ജന്മദിനത്തെ ആസ്പദമാക്കി 128 കാരിക്കേച്ചറുകളാണ് പ്രദര്‍ശനത്തിലുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ കാര്‍ട്ടൂണ്‍ രചനയ്ക്ക് തുടക്കം കുറിച്ചതെന്ന് അറിയപ്പെടുന്ന മലയാളിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് ഒരിക്കല്‍ നെഹ്രു ആവശ്യപ്പെട്ട വാചകത്തെയാണ് പ്രദര്‍ശനത്തിന് ആശയമാക്കിയിട്ടുള്ളതെന്ന് ഇതിന്റെ ക്യൂറേറ്റര്‍ കൂടിയായ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ പറയുന്നു. താന്‍ വിമര്‍ശനത്തിന് അതീതനല്ല എന്ന് പറഞ്ഞുകൊണ്ട് നെഹ്രു ശങ്കറിനോട്  ‘എന്നെ ഒഴിവാക്കരുത്’ (Don’t Spare Me) എന്ന് പറഞ്ഞിരുന്നു. ആ ചരിത്ര വാചകം തന്നെയാണ് പ്രദര്‍ശനത്തിന്റെ പേരായി സ്വീകരിച്ചിരിക്കുന്നതും ‘ ഡോണ്ട് സ്പെയ്ര്‍ മീ ..128 കാരിക്കേച്ചേഴ്‌സ്‘.
ഇബ്രാഹിം ബാദുഷയെ കൂടാതെ പെറ്റല്‍സ് ഗ്ലോബ് കോര്‍ഡിനേറ്റര്‍ സനു സത്യന്‍, കേരള ഹിസ്റ്ററി മ്യൂസിയം മാനേജര്‍ സീജ, മ്യൂസിയം ക്യൂറേറ്റര്‍ സുപ്രിയ മേനോന്‍, പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ഹസ്സന്‍ കോട്ടപ്പറമ്പില്‍, ചന്തു രാമകൃഷ്ണന്‍, ഷാനവാസ് മുടിക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചൊവ്വാഴ്ച്ച തുടങ്ങിയ പ്രദര്‍ശനം 19 വരെ നീണ്ടുനില്‍ക്കും. പ്രവേശനം സൗജന്യമാണ്.ഇത് വരെ ആയിരത്തില്‍പ്പരം കുട്ടികള്‍ കണ്ടു കഴിഞ്ഞ ഈ പ്രദര്‍ശനത്തിനു വന്‍ സ്വീകരണമാണ് ആസ്വാദകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്.തുടര്‍ന്നും ഇത്തരം വ്യത്യസ്തമായ പരിപാടികള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുമെന്ന് പെറ്റല്‍ സ് ഗ്ലോബ് സംഘാടകര്‍ അറിയിച്ചു.കിന്‍ഡര്‍ ഫിയസ്റ്റ എന്ന പേരില്‍ കുട്ടികള്‍ക്കായി എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിലായി ആര്‍ട്ട്‌ ആന്‍ഡ്‌ ക്രാഫ്റ്റ് വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിച്ചു വരികയാണ് പെറ്റല്‍സ് ഗ്ലോബ്.IMG_1305
INDIANEWS24 ARTS DESKIMG_1289IMG_6945

Leave a Reply