728-pixel-x-90-2-learn
728-pixel-x-90
<< >>

പെരുച്ചാഴിയുടെ അമേരിക്കന്‍ ഷെഡ്യൂള്‍ കൊല്ലത്ത് !

മോഹൻലാൽ നായകനാകുന്ന പെരുച്ചാഴി എന്ന സിനിമയിലെ അമേരിക്കൻ രംഗങ്ങൾ ചിത്രീകരിക്കുന്നത് കൊല്ലത്ത് പ്രത്യേകംഒരുക്കിയ സെറ്റിൽ.കൊല്ലത്തെ ഹോട്ടൽ റാവിസിൽ കലാസംവിധായകൻ എം ബാവയാണ് ഇതിനായി സെറ്റ് തയ്യാറാക്കിയിരിക്കുന്നത്.അമേരിക്കയിലെ തെരുവുകളുടെ ഘടനയെക്കുറിച്ചും ഗൃഹനിർമ്മാണ രീതികളെ കുറിച്ച് പഠിച്ചിട്ടാണ് അമേരിക്കൻ സെറ്റ് കൊല്ലത്ത് ഒരുക്കിയത്.ചില സീനുകൾ ചിത്രീകരിക്കുന്നതിനുണ്ടായ അസൗകര്യം കാരണം അമേരിക്കൻ തെരുവുകളുടെ സെറ്റ് ഇവിടെത്തന്നെ ഒരുക്കുകയായിരുന്നു.

സ്റ്റുഡിയോ ഫ്‌ളോറിൽ മനോഹരമായ രംഗങ്ങൾ ഷൂട്ട് ചെയ്ത സിനിമകൾ മുമ്പും ഉണ്ടായിട്ടുണ്ട്.റോജയിലെ ഗാനരംഗത്തിൽ അരവിന്ദ് സ്വാമിയും മധുബാലയും മഞ്ഞിൽ കളിക്കുന്ന രംഗങ്ങൾ ഏറെക്കുറെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത് എന്ന കാര്യം ഇന്നും പലര്‍ക്കും അവിശ്വസനീയമാണ്.വാസ്തവത്തില്‍ അതിൽ കുറച്ച് ഭാഗങ്ങൾ മാത്രമാണ് ഹിമാചൽ പ്രദേശിൽ ഷൂട്ട് ചെയ്തത്.എന്തിനേറെ പറയുന്നു ടൈറ്റാനിക്കിന്റെ കടൽ രംഗങ്ങൾ കൂടതലും ഷൂട്ട് ചെയ്തത് സ്റ്റുഡിയോയ്ക്ക് ഉള്ളിലായിരുന്നു.

നീണ്ട ഇടവേളയ്ക്കു ശേഷം ശ്വേതാ മേനോൻ വീണ്ടും പെരുച്ചാഴിയിൽ അഭിനയിക്കുന്നു.കളിമണ്ണിനു ശേഷം ശ്വേത മലയാളത്തിൽ അഭിനയിച്ചിട്ടില്ല. മോഹൻലാലിനൊപ്പം ശ്വേത അഭിനയിക്കുന്ന രംഗങ്ങൾ തേവര സേക്രട്ട് ഹാർട്ട് കോളേജിലാണ് ചിത്രീകരിച്ചത്.മുകേഷും ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ ലാലിനോപ്പമെത്തുന്നു.

lal mukeshഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ അരുൺ വൈദ്യനാഥൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പെരുച്ചാഴി.അച്ചമുണ്ട് അച്ചമുണ്ട്,കല്യാണ സമയൽ സാദംഎന്നീ തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അരുൺ വൈദ്യനാഥൻ ആദ്യമായാണ് മലയാളത്തിലേക്കെത്തുന്നത്.വേറിട്ട ഗെറ്റപ്പിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഏതായാലും കൊല്ലത്ത് ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ പരാജയപ്പെടുമെന്ന സിനിമാ അന്ധവിശ്വാസം തകര്‍ക്കുവാന്‍ പെരുച്ചാഴിക്ക് കഴിയട്ടെ.

JITHESH INDIANEWS MOVIES

Leave a Reply