728-pixel-x-90-2-learn
728-pixel-x-90
<< >>

പെരുച്ചാഴി എത്തി..റെക്കോര്‍ഡ്‌ ഇനിഷ്യല്‍ !

പെരുച്ചാഴി തീയറ്ററുകളിലെത്തി.മോഹന്‍ലാലും മുകേഷും ഒരുമിക്കുന്ന ചിത്രം പ്രിയദര്‍ശന്റെ കോമഡി ഹിറ്റുകള്‍ അനുസ്മരിപ്പിക്കുമെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍. ഇരുവരും രാഷ്ട്രീയ പ്രതിയോഗികളാണ്. നേതാവായ വിശ്വനാഥനും(മോഹന്‍ലാല്‍) മന്ത്രി രാഘവനും (മുകേഷ്) തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ചിത്രം പ്രതിപാദിക്കുന്നത്. വലിയ വെല്ലുവിളി രംഗങ്ങളിലേക്ക് കൊണ്ടുപോകാതെ രാഷ്ട്രീയത്തിലെ ആക്ഷേപഹാസ്യങ്ങളെ അവതരിപ്പിക്കാനാണ് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ ശ്രദ്ധിച്ചിരിക്കുന്നത്.

ഇംഗ്ലീഷില്‍ വലിയപിടിയില്ലാത്ത വിശ്വനാഥന്‍ ഒരു പ്രത്യേക ദൗത്യം ഏറ്റെടുത്ത് വിദേശത്തെത്തുന്നതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായ പെരുച്ചാഴിയുടെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത് അമേരിക്കയിലാണ്. അവസാനരംഗങ്ങളുടെ കുറച്ചു ഭാഗം കൊച്ചിയിലും.

മോഹന്‍ലാലിനും മുകേഷിനും ഒപ്പം ചിത്രത്തിന്റെ നിര്‍മാതാക്കളായ വിജയ് ബാബുവും സാന്ദ്ര തോമസും പെരുച്ചാഴിയില്‍ അഭിനയിച്ചിട്ടുണ്ട്. അജു വര്‍ഗീസ്, ബാബുരാജ്, ഡല്‍ഹി ഗണേഷ്, ശങ്കര്‍ രാമകൃഷ്ണന്‍, രമേഷ് പിഷാരടി തുടങ്ങി നീണ്ട താരനിരയും ചിത്രത്തിലുണ്ട്. ലോകത്തിന്റെ വിവിധ ഇടങ്ങളിലായി അഞ്ഞൂറില്‍ അധികം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

റെക്കോര്‍ഡ്‌ ഇനിഷ്യല്‍ നേടിയ ചിത്രത്തിനു ആദ്യ പ്രതികരണങ്ങള്‍ അനുകൂലമാണ്.ചിത്രം ഹിറ്റിലേക്ക് കുതിക്കുമെന്നു ട്രേഡ് പണ്ഡിറ്റുകള്‍ വിലയിരുത്തുന്നു.

INDIANNEWS24 Movies

Leave a Reply