jio 800x100
jio 800x100
728-pixel-x-90
<< >>

പെരിയാറില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന്‍ ആലുവ ശിവക്ഷേത്രം വെള്ളത്തില്‍

ആലുവകേരളത്തിൽ വൃഷ്ടി പ്രദേശങ്ങളിലും ഇടുക്കിയിലും എറണാകുളത്തും ശക്തമായ  മഴ പെയ്യുന്നതിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പുയര്‍ന്നു..ശക്തമായ മഴ മൂലം കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതിനാല്‍  ഭൂതത്താൻകെട്ട് ബാരേജിന്റെ 15 ഷട്ടറുകളിൽ 12 എണ്ണം 2.09 മീറ്റർ വീതവും മൂന്നെണ്ണം 3.3 മീറ്റർ വീതവും ഉയർത്തി പെരിയാറിലേക്ക് ജലം ഒഴുക്കുന്നതാണ് ഇപ്പോൾ ജലനിരപ്പ് ഉയരാൻ കാരണം.പെരിയാറില്‍  ജലനിരപ്പ് ഉയർന്നതോടെ ആലുവ മണൽപ്പുറത്തെ ശിവക്ഷേത്ര പരിസരവും വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. നിലവിൽ മണൽതിട്ടയിൽ നിന്നും ഒരടി താഴ്ത്തിയാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്.ആ ഭാഗത്താണ് വെള്ളം നിറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിൽ ക്ഷേത്രത്തിൽ നിന്നും സാധന സാമഗ്രികൾ ദേവസ്വം കെട്ടിടത്തിലേക്ക് മാറ്റുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു.അതെ സമയം ഇടുക്കി,മുല്ലപ്പെരിയാര്‍  ഡാമുകളിലും കൂടുതല്‍ വെള്ളം  ഒഴുകിയെത്തുന്നതിനാല്‍ ജലനിരപ്പ് പതിയെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.

INDIANEWS24 CLIMATE DESK

Photo: NITHYAN

Leave a Reply