728-pixel-x-90-2-learn
728-pixel-x-90
<< >>

പെയ്തു തിമിര്‍ക്കുന്ന മഴക്കെടുതികള്‍ക്കിടയിലും ഓണത്തെ വരവേല്‍ക്കാനൊരുങ്ങി പൂവങ്കലിലെ ഫാര്‍മേഴ്സ്

പെയ്തു തിമിര്‍ക്കുന്ന മഴക്കെടുതികള്‍ക്കിടയിലും തിരുവനന്തപുരം ജില്ലയിലെ നടയറയ്ക്ക് സമീപമുള്ള പൂവങ്കല്‍ എന്ന ഗ്രാമ പ്രദേശം ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.മഴ മാറി മാനം തെളിയുമ്പോഴേക്കും അത്തപ്പൂക്കളങ്ങള്‍ കൊണ്ട് ഓണത്തെ എതിരേല്‍ക്കാന്‍ കളമൊരുക്കുന്നത് പൂവങ്കലിലെ തനതു രുചികളുടെ കൂത്തരങ്ങായ ഫാര്‍മേഴ്സ് വില്ലേജ് റെസ്റ്റാറന്റാണ്.വിവിധ വിഭാഗങ്ങളിലായി അരങ്ങേറുന്ന പൂക്കള മത്സരത്തിനുള്ള  രജിസ്‌ട്രേഷൻ ആരംഭിച്ചതായി സംഘാടക  സമിതിക്ക് നേതൃത്വം   നല്‍കുന്ന നാസിം  മുഹമ്മദ്‌   പറയുന്നു.അപേക്ഷകരിൽ നിന്നും മികച്ച പത്തു ടീമുകളെയായിരിക്കും  മത്സരത്തിനായി തിരഞ്ഞെടുക്കുന്നത്. ഓരോ ടീമിലും പരമാവധി അഞ്ചുപേര്‍ക്ക് മത്സരിക്കാം.ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമെ  ഫാർമേഴ്‌സ് വക സ്പെഷ്യൽ ട്രീറ്റും ഉണ്ടായിരിക്കും.താല്‍പ്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍  7510255055, 8113800011 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.farmers

INDIANEWS24 TVPM DESK

Leave a Reply