jio 800x100
jio 800x100
728-pixel-x-90
<< >>

പെന്റാവലെന്റ്: രക്ഷകനോ ശിക്ഷകനോ ?

തിരുവനന്തപുരം: ഒരു കുത്തിവെപ്പ് …പിഞ്ചുജീവനെ അത് കൈപിടിച്ച് ഉയര്‍ത്തുന്നത് ജീവിതത്തിലേക്കോ മരണത്തിലേക്കോ ? അഞ്ചു തരം രോഗബാധയില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കുമെന്ന് ശാസ്ത്രം അവകാശപ്പെടുന്ന പെന്റാവലെന്റ്റ് വാക്സിനാണു ഇന്ത്യന്‍ ആരോഗ്യമേഖലയില്‍ സജീവചര്‍ച്ചയാകുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ 21 കുട്ടികള്‍ കുത്തിവെപ്പിനെത്തുടര്‍ന്നു മരണപ്പെട്ടെന്ന റിപ്പോര്‍ട്ടുകളാണ് ആശങ്ക ഉയര്‍ത്തുന്നത്. വാക്സിന്റെ കാര്യത്തില്‍ ആരോഗ്യരംഗത്തെ വിദഗ്ധര്‍ രണ്ടു തട്ടിലാണ്. വാക്സിന്‍ നിരോധിക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ കെട്ടിച്ചമച്ചതും ഊതിപ്പെരുപ്പിച്ചതുമായ വാര്‍ത്തകളാണ് പരിഭ്രാന്തിക്ക് കാരണമെന്നു മറുപക്ഷം പറയുന്നു. അതേസമയം വാക്സിന്റെ അപകടസാധ്യതയെക്കുറിച്ചു പഠിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരു കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.
ദിഫ്തിരിയ, പെര്ടുസിസ്, ടെറ്റനസ് , ഹെപ്പ ട്ടൈസിസ് ബി , ഹീമോഫിലസ് ഇന്ഫ്ലുവന്സ ടൈപ് ബി എന്നീ രോഗങ്ങളെ പ്രതോരോധിക്കുമെന്ന് ശാസ്ത്രം പറയുന്ന പെന്റാവലെന്റ്റ് വാക്സിന്‍ കേരളം, തമിഴ്നാട്‌ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ആദ്യമായി പരീക്ഷിച്ചത്. ലോകാരോഗ്യസംഘടനയുടെയും മറ്റു ചില ഏജന്‍സികളുടെയും സഹായത്തോടെ 2011ല്‍ ആയിരുന്നു പരീക്ഷണത്തിന്റെ തുടക്കം. പിന്നീട് ഇത് ഗുജറാത്ത്‌, ഗോവ,കര്‍ണാടകം, ഹരിയാന , പുതുശ്ശേരി, ജമ്മു കാശ്മീര്‍, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു.
രണ്ടു വര്‍ഷത്തിനിടെ 21 മരണങ്ങളാണ് കുത്തിവെപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 15 മരണം കേരളത്തിലാണ്. തമിഴ്നാട്ടില്‍ നിന്ന് മൂന്നും ഹരിയാന, ജമ്മു കാശ്മീര്‍, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍നിന്ന് ഒന്നുവീതവും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വാക്സിന്റെ അപകടസാധ്യതയെക്കുറിച്ചു പഠിക്കാന്‍ ഡോക്ടര്‍ എന്‍ കെ അറോറ ചെയര്‍മാനായി ഒരു സമിതിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം രൂപംനല്‍കി. ഇതുവരെയുള്ള എല്ലാ മരണങ്ങളെയും കുറിച്ച് കമ്മിറ്റി വിശദമായ പഠനം നടത്തും.
ഈ മരണങ്ങള്‍ വാക്സിന്റെ പ്രത്യാഘാതമാണെന്ന് പ്രാഥമിക വിലയിരുത്തലില്‍ കരുതുന്നില്ലെന്ന് ഡോക്ടര്‍ അറോറ പറഞ്ഞു. സുരക്ഷിതവും ഫലപ്രദവുമായ വാക്സിനാണ് പെന്റാവലെന്റ്റ്. രാജ്യത്ത് ഇതുവരെ 90 ലക്ഷം ഡോസ് മരുന്ന് ഇന്ത്യയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അറോറ ചൂണ്ടിക്കാട്ടി.
നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യുനൈസേഷന്റെ [എന്‍ടിഎജിഐ ] ശുപാര്‍ശയെത്തുടര്‍ന്നാണ് രണ്ടു വര്ഷം മുമ്പ് കേരളത്തിലും തമിഴ്നാട്ടിലും വാക്സിന്‍ പരീക്ഷണം തുടങ്ങിയത്. എന്നാല്‍, മരുന്ന് നിരോധിക്കണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നവരില്‍ എന്‍ടിഎജിഐ അംഗം കൂടിയായ ഡല്‍ഹി സെന്റ്‌ സ്റ്റീഫന്‍സ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോക്ടര്‍ ജേക്കബ് പുള്ളിയേലും ഉണ്ട്. മണിപ്പാല്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ബി എം ഹെഗ്ഡെ , പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള കൌണ്‍സില്‍ ഓഫ് ന്യുട്രിഷണല്‍ ചലഞ്ചസില്‍ അംഗമായ ശിശുരോഗ വിദഗ്ധന്‍ അരുണ്‍ ഗുപ്ത എന്നിവരും വാക്സിന്‍ പിന്‍ വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമുഖരുടെ നിരയില്‍ ഉള്‍പ്പെടും.
ഈ വാക്സിന്റെ ഉപയോഗത്തെത്തുടര്‍ന്നു നേരത്തെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, വിയത്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ശിശുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പല രാജ്യങ്ങളും പെന്റാവലെന്റ്റ് നിരോധിക്കുകയും ചെയ്തു. ഭുട്ടാന്‍, ലങ്ക, വിയത്നാം എന്നീ രാജ്യങ്ങള്‍ നിരോധനം പിന്നീട് പിന്‍വലിച്ചത് വാക്സിനെ അനുകൂലിക്കുന്നവര്‍ എടുത്തുകാട്ടുന്നു.

 

 

Leave a Reply