കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐ എസ് എല്‍) മൂന്നാം കിരീടം അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്.കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കേരളത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി.നിശ്ചിത സമയത്ത് 1-1 സമനിലയില്‍ കലാശിച്ച മത്സരം അധിക സമയത്ത് ഗോള്‍ രഹിതമായി പിരിഞ്ഞു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നാണ് കൊല്‍ക്കത്ത രണ്ടാം തവണയും ഐ എസ് എല്‍ ജേതാക്കളായത്.
തുല്യശക്തികള്‍ തമ്മില്‍ തീപാറുന്ന മത്സരമാണ് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്നത്.കളിയുടെ 37-ാം മിനിറ്റില്‍ മലയാളിതാരം മുഹമ്മദ് റാഫിയിലൂടെ കേരളം മുന്നിലെത്തി.44-ാം മിനിറ്റില്‍ കൊല്‍ക്കത്ത തിരിച്ചടിച്ചു.പിന്നീട് 120 മിനിറ്റോളം കളി നീണ്ടെങ്കിലും ഇരു ടീമുകളുടെയും ഗോള്‍മുഖം പലതവണ വിറച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഒടുവില്‍ ട്രൈബ്രേക്കറിലേക്ക് മത്സരം നീണ്ടു.കേരളത്തിനു വേണ്ടി ജര്‍മ്മന്‍, ബെല്‍ഫോര്‍ട്ട്, റഫീക്ക് എന്നിവര്‍ ഗോളടിച്ചപ്പോള്‍ എന്ഡേസന്, ഹെങ്ബാര്‍ത്ത് എന്നിവരുടെ ഗോളുകള്‍ പാഴായി.
INDIANEWS24.COM Kochi