728-pixel-x-90-2-learn
728-pixel-x-90
<< >>

പെണ്‍വീട് സെമിനാറില്‍ ന്യൂജനറേഷന്‍ സിനിമയെ വിമര്‍ശിച്ച് റ്റി പി സെന്‍കുമാര്‍

കൊല്ലം:ന്യൂജനറേഷന്‍ സിനിമകളിലൂടെ പ്രേക്ഷകരില്‍ തെറ്റായ സന്ദേശം എത്തുന്നതായി ഡിജിപി. റ്റി പി സെന്‍കുമാര്‍.ഇത്തരം ചിത്രത്തില്‍ അഭിനയിക്കുന്ന നടന്‍മാരില്‍ മിക്കവരും നെഗറ്റീവ് റോളുകളായിരിക്കും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.ഉപയോഗിക്കുന്ന ഭാഷകള്‍ സഭ്യമല്ലാത്തവയാണെന്നും കുറ്റപ്പെടുത്തി.

കൊല്ലത്ത് പ്രഥമ ബ്രാന്‍ഡഡ് ഹോസ്റ്റല്‍ ശൃംഖലയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം സിനിമയ്‌ക്കെതിരായ അഭിപ്രായ പ്രകടനം നടത്തിയത്.സിനിമകളിലെ മോശം പ്രവണതകളെ കുറിച്ച് സംസാരിക്കുന്നതിനിടെ ചില ചിത്രങ്ങളെ പേരെടുത്ത് പരാമര്‍ശിക്കാതെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

മൊബൈലിലെ സ്വന്തം പടം കാട്ടി ഭീഷണിപ്പെടുത്തുന്നതിനെ സമചിത്തതയോടെ നേരിടാനാകണമെന്ന് അദ്ദേഹം പറഞ്ഞു.പെണ്‍കുട്ടികളെ അമിതമായി വഴക്കുപറഞ്ഞ് ഭയപ്പെടുത്താതെ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ വീട്ടുകാര്‍ തന്നെ തയ്യാറാകണം.മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ആരെങ്കിലും ഫോട്ടോ പകര്‍ത്തിയതിന്റെ പേരില്‍ ആര്‍ക്കും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ പറ്റില്ലെന്നു കേരളത്തിലെ പെണ്‍കുട്ടികളെ ബോധ്യപ്പെടുത്തണം.ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.പുരുഷന്‍മാരുടെ സഹകരണത്തോടെയുള്ള സ്ത്രീ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുന്ന തരത്തില്‍ പദ്ധതികള്‍ പോലീസ് ആസൂത്രണം ചെയ്യാനിരിക്കുന്നതായി ഡി ജി പി അറിയിച്ചു.ഇക്കാര്യങ്ങള്‍ അറിയാനും മനസ്സിലാക്കാനും സ്ത്രീശാക്തീകരണ സെമിനാറുകളില്‍ ആണ്‍കുട്ടികളുടെ സാന്നിധ്യമാണ് കൂടുതലായും ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.ഡോ. ടി എന്‍ സീമ എംപി.,ഡോ. ഡി ബാബുപോള്‍,പ്രൊഫ. ഒ ജി ഒലീന, ഡോ. ആര്‍ ഗീതാദേവി, ഡോ.ഷേര്‍ളി പി ആനന്ദ് തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

സംസ്ഥാനത്തെ പ്രഥമ ബ്രാന്‍ഡഡ് ഹോസ്റ്റല്‍ ശൃംഖലയായ പെണ്‍വീട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ഉദ്ഘാടനം ചെയ്തു.നെല്ലിമുക്ക്
കൈതവാരം നഗറില്‍ നടന്ന ചടങ്ങില്‍ കൊല്ലം മേയര്‍ ഹണി ബഞ്ചമിന്‍ അധ്യക്ഷയായി.കൗണ്‍സിലര്‍ മായാ ഗണേശ്,പവിത്രം ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ബിനോയ് പവിത്രന്‍,പവിത്രം ഗ്രൂപ്പ് കണ്‍സല്‍ട്ടന്റ് സനുസത്യന്‍,പെണ്‍വീട് ഡയറക്ടര്‍ ഹേമ ബിനോയ് എന്നിവര്‍ സംസാരിച്ചു.

ഹോസ്പിറ്റാലിറ്റി രംഗത്ത് സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്ന പവിത്രം ഗ്രൂപ്പിന്റെ പ്രഥമ സംരംഭമാണ് പെണ്‍വീട്.പഠനത്തിനും മറ്റ് പരിശീലനങ്ങള്‍ക്കുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും കൊല്ലത്തെത്തുന്ന പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷത്തോടുകൂടിയ താമസ സൗകര്യമാണ് പെണ്‍വീട് ഉറപ്പ് നല്‍കുന്നത്.താമസത്തിനൊപ്പം സ്വന്തം വീട്ടിലെന്ന പോലെ സുരക്ഷിതവും രുചികരവുമായ ഭക്ഷണ സൗകര്യവും ഇവിടെയുണ്ട്.പെണ്‍വീടിന്റെ തന്നെ സഹോദര സ്ഥാപനമായ ഹേമാസ് ഹോംലി മീല്‍സാണു ഭക്ഷണം തയ്യാറാക്കി നല്‍കുന്നത്.സോളാര്‍ പവര്‍പ്ലാന്റും ജനറേറ്ററും 24 മണിക്കൂര്‍ ഇടമുറിയാതെയുള്ള വൈദ്യുതി സൗകര്യം ഉറപ്പുവരുത്തുന്നു.കൂടാതെ 24 മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ്,വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്,വിനോദത്തിനും വ്യായാമത്തിനുമുള്ള സൗകര്യങ്ങള്‍ 24 മണിക്കൂര്‍ സെക്യൂരിറ്റിയും സുരക്ഷാക്യാമറകളും തുടങ്ങി ഡോക്യുമെന്റേഷന്‍ സെന്റര്‍ വരെ പെണ്‍വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.വൈകാതെ ബ്രാന്‍ഡഡ് ഗേള്‍സ് ഹോസ്റ്റലായ പെണ്‍വീട് കേരളമൊട്ടാകെ വ്യാപിപ്പിക്കുവാനാണു ലക്ഷ്യമിടുന്നതെന്ന് പെണ്‍വീടിന്റെ സാരഥികളായ ബിനോയ് പവിത്രനും ഹേമ ബിനോയിയും അറിയിച്ചു.

unnamed

INDIANEWS24.COM Kollam

Leave a Reply