728-pixel-x-90-2-learn
728-pixel-x-90
<< >>

പെണ്‍കുട്ടികളുമൊത്ത് നൃത്തം ചെയ്തതില്‍ അസം മുഖ്യന്റെ ക്ഷമാപണം

ഗൂവാഹാട്ടി:രാജ്യം മുഴുവന്‍ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ ദുഖമാചരിക്കുമ്പോള്‍ പെണ്‍കുട്ടികളുമായി നൃത്തം ചെയ്ത അസം മുഖ്യമന്ത്രി വിവാദ കുരുക്കിലായി.ഇന്നലെ അസമിലെ ഗോലാഘട്ട് ജില്ലയിലെ തേയില തൊഴിലാളികളായ സ്ത്രീകള്‍ക്കൊപ്പം മുഖ്യന്‍ നൃത്തം ചെയ്യുന്ന വീഡിയോ പല സൈറ്റുകളിലും പ്രചരിച്ചിരുന്നു.

ഇതുകൂടാതെ ഗൊഗോയി ഗോള്‍ഫും ബില്യാഡ്‌സും കളിക്കുന്നതിന്റെ രംഗങ്ങളും പുറത്തുവന്നിട്ടുണ്ട്.സംഭവം വിവാദമായതോടെ അദ്ദേഹം ക്ഷമാപണവുമായി രംഗത്തെത്തി.ദുഖാചരണ സമയത്ത് നൃത്തം ചെയ്തത് ശരിയായില്ലെന്നും പരസ്യമായി മാപ്പു പറയുന്നുവെന്നും അസം മുഖ്യന്‍ അറിയിച്ചു.

INDIANEWS24.COM Guwahati

Leave a Reply