ദിലീപും ബിജു മേനോനും പെണ്ണുപിടിയന്മാരാണ്.രണ്ട് പേരും ഡോക്ടര്‍മാരാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാത്തവര്‍ ഇതും വിശ്വസിക്കേണ്ട.കാരണം എസ് എള് പുരം ജയസൂര്യ സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഡോക്ടര്‍മാരും പെണ്ണുപിടിയന്മാരുമായി എത്തുന്നത്.
എസ്.എല്‍.പുരം ജയസൂര്യ തന്നെ രചനയും നിര്‍വഹിക്കുന്നത്.ദിലീപ് തന്നെ നിര്‍മ്മാതാവാകുന്ന ചിത്രത്തിന് ഇതേവരെ പേരിട്ടിട്ടില്ല.ദ സ്പീഡ് ട്രാക്ക്, ഏയ്ഞ്ചല്‍ ജോണ്‍ എന്നിവയാണ് ചിത്രങ്ങളാണ് ജയസൂര്യയുടെ മുന്‍ ചിത്രങ്ങള്‍.ഹ്യൂമറിനൊപ്പം സാമൂഹ്യ പ്രതിബദ്ധത കൂടിയുള്ളതായിരിക്കും പുതിയ ചിത്രമെന്ന് സംവിധായകന് പറഞ്ഞു.
രസകരമായ വേഷപകര്ച്ചക്കായി ബിജു മേനോനും ദിലീപും ഒന്നിക്കുന്ന ഈ ചിത്രം തുടങ്ങാന്‍ ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കണം.മുമ്പ് പലവട്ടം ഇരുവരും ഒരുമിച്ചിട്ടുണ്ടെങ്കിലും അടുത്ത കാലത്ത് ബിജു മേനോന് കോമഡി ചിത്രങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടശേഷം ദിലീപുമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതേയുള്ളു.
INDIANEWS24.COM MOVIES