728-pixel-x-90-2-learn
728-pixel-x-90
<< >>

പെട്രോള്‍ പമ്പ് ഉടമകള്‍ സമരത്തിന്‌

ചെന്നൈ • ഡീലര്‍മാര്‍ക്കുള്ള കമ്മിഷന്‍ ആറുമാസം കൂടുമ്പോള്‍ പരിഷ്കരിക്കണമെന്ന ശുപാര്‍ശ നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് പെട്രോള്‍ പമ്പ് ഉടമകള്‍ സമരത്തിനൊരുങ്ങുന്നു.അടിക്കടിയുള്ള വിലവര്‍ധനമൂലം ദൈനംദിന പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്നു പെട്രോളിയം ഡീലര്‍മാര്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു . റീട്ടെയ്ല്‍ ഒൌട്ട്‌ലെറ്റുകളെ പ്രതിനിധീകരിക്കുന്ന കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ് (സിഐപിഡിഎ) 24നു രാജ്യവ്യാപകമായി പെട്രോള്‍ പന്പുകള്‍ അടച്ചിട്ടു സമരത്തിനൊരുങ്ങുന്നത്. 40,000 പെട്രോള്‍ പന്പുകള്‍ ഉള്‍പ്പെട്ടതാണു കണ്‍സോര്‍ഷ്യം. സമരത്തിനു മുന്നോടിയായി 22, 23 തീയതികളില്‍ പന്പുകളിലെ വൈദ്യുതി വിളക്കുകള്‍ അണച്ചു പ്രതിഷേധിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.

Leave a Reply