തിരുവനന്തപുരം: സംസ്ഥാനത്ത് റിക്കാർഡ് നിലവാരത്തിൽ പെട്രോൾ, ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോൾ വില 78.47 രൂപ യിലെത്തി. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡീസൽ വിലയും സർവകാല റിക്കാർഡിൽ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസലിന് ലിറ്ററിന് 71.33 രൂപയാണ്. അന്തരം ഏകദേശം 7 രൂപ മാത്രം.
രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം എന്നാണ് ഔദ്യോഗിക ഭാഷ്യം.. കഴിഞ്ഞവർഷം ജൂലൈ ഒന്നിനാണ് പെട്രോൾ, ഡീസൽ വിലകൾ പ്രതിദിനം മാറ്റാൻ ആരംഭിച്ചത്. പക്ഷെ രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയിലിന് എഴുപത്തഞ്ചു ഡോളറോളം മാത്രമാണ് വില.ക്രൂഡ് ഓയില്‍ വില നൂറ്റി നാല്‍പ്പതു രൂപയെത്തിയ ഘട്ടത്തില്‍പ്പോലും ഇന്ത്യയില്‍ ഇത്രയും പെട്രോള്‍ ഡീസല്‍ വിലയ്ക്ക് തീ പിടിച്ചിട്ടില്ല.പെട്രോള്‍ ഡീസല്‍ വിലയുടെ നിയന്ത്രണം ഇല്ലതായാതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.പ്രതി ദിനം കുറേശ്ശെയായി ഉയര്‍ത്തി ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്ന രീതിയാണ് തുടര്‍ന്ന് വരുന്നത്.
പെട്രോള്‍-ഡീസല്‍ വിലയെ ബാധിക്കുന്ന കാരണങ്ങള്‍ പ്രധാനമായും താഴെപ്പറയുന്നവയാണ്.
1. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില
2.എണ്ണ സംസ്കരണ ചെലവ്
3.ട്രാന്സ്പോര്ട്ടേഷന് ചെലവിലെ വ്യതിയാനങ്ങള്‍
4.എണ്ണ വിലയുടെ നിയന്ത്രണം എടുത്തു കളഞ്ഞ തീരുമാനം
5.കേന്ദ്ര-സംസ്ഥാന നികുതികള്‍
6. ഇത്ര ലിറ്റര്‍ ഇന്ധനം എന്ന നിലയില്‍ നിന്നും ഇത്ര രൂപയ്ക്ക് ഇന്ധനം നല്‍കൂ എന്ന നിലയിലേക്കുള്ള ഉപഭോക്താവിന്റെ മാറ്റം.തന്മൂലം നാം നല്കുന്ന പണത്തിനു തത്തുല്ല്യമായി ലഭിക്കുന ഇന്ധനത്തില്‍ വിലക്കയറ്റം മൂലമുണ്ടാകുന്ന കുറവ് അത്ര ശ്രദ്ധിക്കാതെ പോകുന്ന അവസ്ഥ.
ഇവയില്‍ പ്രധാനാമായും നാലും അഞ്ചും കാരണങ്ങളാണ് പ്രധാനമായും വില ഉയര്‍ത്തുന്നത്.പെട്രോള്‍ വിലയുടെ പകുതിയോളം തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയിനത്തില്‍ വീതം വെയ്ക്കുകയാണ്.ജി എസ് ടി യുടെ പരിധിയിലേക്ക്28 ശതമാനം നികുതിയിലേക്ക് നിജപ്പെടുത്തിക്കൊണ്ട് പെട്രോള്‍ ഡീസല്‍ ഇന്ധനങ്ങളെക്കൂടി കൊണ്ട് വരികയും എണ്ണ വിലയുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്താല്‍ ഉപഭോക്താവിന് ആശ്വാസമാകും. പെട്രോള്‍-ഡീസല്‍ ഉപഭോഗത്തില്‍ നാം കൂടുതല്‍ ജാഗരൂകരാകുകയും കഴിവതും പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം ഉപയോഗപ്പെടുത്തുകയും വേണം.കൂടാതെ വൈദ്യുതി വാഹനങ്ങള്‍ തുടങ്ങി ഇതര സാധ്യതകളിലേക് താമസം വിനാ മാറുകയും വേണം.
INDIANEWS24 TVPM DESK