ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളെയും ചരക്ക് സേവന നികുതി(ജി എസ് ടി)യില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സംസ്ഥാനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗമായതിനാല്‍ ഇത് എളുപ്പമാകില്ലെന്ന വിലയിരുത്തലുകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനങ്ങളെ കൂടി സഹകരിപ്പിച്ചുകൊണ്ട് വരും മാസങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്താനാകുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന് പ്രതീക്ഷ പ്രകടിപ്പിച്ചു.
രാജ്യവ്യാപകമായി ജി എസ് ടി നടപ്പാക്കിയപ്പോള്‍ പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയെയാണ് ഇതില്‍ നിന്നും ഒഴിവാക്കിയത്. സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന നികുതിവരുമാനമാര്ഗ്ഗമാണിതെന്ന കാരണത്താലായിരുന്നു ഇവയെ ഒഴിവാക്കിയത്. ഇനിയും അതിന് മുതിര്‍ന്നാല്‍ സംസ്ഥാനങ്ങളുടെ എതിര്പ്പുയരുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി അനുനയത്തിലെത്താനായാല് പെട്രോളിനും ഡീസലിനും ഗണ്യമായി വിലകുറയുമെന്നത് ഉറപ്പാണ്.
INDIANEWS24.COM International Desk