728-pixel-x-90-2-learn
728-pixel-x-90
<< >>

പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷ കക്ഷികളുടെ ഹര്‍ത്താല്‍-ബന്ദ്‌ ആഹാനത്തില്‍ രാജ്യം സ്തംഭിച്ചു

ന്യൂഡല്‍ഹി:ചുരുങ്ങിയ ദിവസങ്ങളുടെ ഇടവേളയില്‍ രണ്ടു തവണയാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷ കക്ഷികളുടെ ആഹാനത്തില്‍ രാജ്യം പ്രതികരിക്കുന്നത്.സെപ‌്തംബർ അഞ്ചിന്റെ കർഷക‐തൊഴിലാളി  പാർലമെന്റ‌് മാർച്ചും  തൊട്ടുപിന്നാലെ പ്രഖ്യാപിക്കപ്പെട്ട ദേശീയ ഹർത്താലിനും അനുകൂല പ്രതികരണമാണ് ലഭിച്ചത്.ഇതോടൊപ്പം  കോൺഗ്രസ‌് പ്രഖ്യാപിച്ച ആറ‌് മണിക്കൂർ ഭാരത‌്‌ ബന്ദും കൂടി ചേര്‍ന്നപ്പോള്‍ രാജ്യം നിശ്ചലമായി.കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.  മുംബൈ ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം റെയിൽ ഗതാഗതവും തടസ്സപ്പെട്ടു. പലയിടത്തും തൊഴിൽശാലകളും ഫാക്ടറികളും അടച്ചിട്ടു. സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. മഹാപ്രളയത്തിന്റെ മുറിവുകൾക്കിടയിലും കേന്ദ്ര സർക്കാരിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചു.ഹർത്താൽ കേരളത്തെ നിശ്ചലമാക്കി.പെട്രോൾ, ഡീസൽ വിലവർധനയുടെ ദുരിതം നേരിട്ട‌് അനുഭവിക്കുന്ന വാഹന ഉപയോക്താക്കൾ സ്വമേധയാ വിട്ടുനിന്നതോടെ റോഡുകളിൽ സ്വകാര്യ വാഹനങ്ങൾപോലും നാമമാത്രമായിരുന്നു. 

INDIANEWS24 NEW DELHI DESK

Leave a Reply