728-pixel-x-90-2-learn
728-pixel-x-90
<< >>

പൃഥ്വിരാജ് സംവിധായകനാകുന്നു; നായകൻ മോഹൻലാൽ

സംവിധായകനായുള്ള പൃഥ്വിരാജിന്റെ അരങ്ങേറ്റത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനാകുന്നു. ചിത്രത്തിന്റെ രചന മുരളി ഗോപി നിർവ്വഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.ഒപ്പം എന്ന സൂപ്പർ ഹിറ്റിന് പിന്നാലെ ആശീർവാദ് ഒരുക്കുന്ന ലൂസിഫർ എന്ന ഈ ചിത്രം അന്തരിച്ച സംവിധായകൻ രാജേഷ് ആർ പിള്ള മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്നതാണ് എന്നറിയുന്നു.അദ്ദേഹത്തിന്റെ അകാലനിര്യാണത്തിൽ നിലച്ചു പോയ ഈ പ്രോജക്ടിന് ഇപ്പോൾ വീണ്ടും ജീവൻ വച്ചിരിക്കുകയാണ്.മുരളിഗോപി എഴുതി പൂർത്തിയാക്കിയ തിരക്കഥ വായിച്ച പൃഥിരാജ് തന്റെ പ്രഥമ സംരഭത്തിന് ലൂസിഫർ തിരഞ്ഞെടുക്കുകയായിരുന്നു. ലാലിന്റെ ഒപ്പത്തിനൊപ്പം പൃഥിയുടെ ഊഴവും അരങ്ങു തകർക്കുന്ന വേളയിൽ പുറത്തുവന്ന ഈ വാർത്ത സിനിമാവൃത്തങ്ങളിലും പ്രേക്ഷകരിലും വൻപ്രതീക്ഷയാണ് ഉണർത്തിയിരിക്കുന്നത്.

പൃഥ്വിരാജ് തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.മുരളി ഗോപിക്കും ആന്റണി പെരുമ്പാവൂരിനും ഒപ്പം പൃഥ്വിരാജ് പകർത്തിയ സെൽഫിയും ഉൾപ്പെടെയുള്ള പോസ്റ്റിൽ ലൂസിഫർ എന്നാണ് ചിത്രത്തിന്റെ പേരെന്ന് വ്യക്തമാക്കിയിട്ടുണ്ട്.തുടർന്ന് തനിക്കേറെ പ്രിയപ്പെട്ട സുകുമാരേട്ടന്റെയും ഗോപിയേട്ടന്റെയും മക്കൾ ഒരുമിക്കുന്ന ലൂസിഫറിനെക്കുറിച്ചുള്ള ഈ വാർത്ത മോഹൻലാലും തന്റെ ഫേസ്ബുക് പേജിലൂടെ സ്‌ഥിരീകരിച്ചിട്ടുണ്ട്.

INDIANEWS24.COM Movies

Leave a Reply