728-pixel-x-90-2-learn
728-pixel-x-90
<< >>

പൃഥ്വിരാജ് കുടുംബനാഥനായി എത്തുന്നു

ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആദ്യമായി സംവിധാനത്തിലേക്ക് കടക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്‌ ഇതേവരെ ചയ്യാത്ത റോളിലെത്തുകയാണ്.ജീവിതം ആസ്വദിക്കുന്നതിന് അഹങ്കാരവും ആത്മാഭിമാനവം തടസ്സമാകുന്ന ഒരു ഗൃഹനാഥനായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുക.

നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമുള്‍പ്പെടെയുള്ള പ്രോജക്ടുകള്‍ തീര്‍ത്ത ശേഷമേ തന്റെ കന്നിചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിക്കുകയുള്ളുവെന്ന് സുജിത് അറിയിച്ചു.നാദിര്‍ഷായുടെ അമര്‍ അക്ബര്‍ ആന്റണിയെ കൂടാതെ തിരക്കഥാകൃത്ത് സച്ചി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറ്റൊരു പ്രോജക്റ്റ്.അടുത്ത ജൂണോടെയാകും മിക്കവാറും ചിത്രീകരണം തുടങ്ങാനാകുകയെന്ന് സുജിത് വാസുദേവ് അറിയിച്ചു.

പൃഥ്വിരാജ് തന്നെയാകും നായകനെന്ന് സുജിത് സ്ഥിരീകരിച്ചു.അദ്ദേഹത്തിന്റെ തന്നെ കഥയ്ക്ക് ഡോ. എസ് ജനാര്‍ദ്ധനനായിരിക്കും തിരക്കഥയൊരുക്കുക.

INDIANEWS24.COM MOVIES

Leave a Reply