jio 800x100
jio 800x100
728-pixel-x-90
<< >>

പൃഥ്വിരാജിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു

തിരുവനന്തപുരം: നടൻ പൃഥ്വിരാജിനെതിരെ എക്സൈസ് വകുപ്പ്  കേസെടുത്തു. സെവന്‍ത് ഡേ എന്ന സിനിമയിൽ മദ്യപിക്കുന്ന രംഗത്ത് നിയമാനുസൃത മുന്നറിയിപ്പ് നൽകാതിരുന്നതിനാണ്  എക്സൈസ് വകുപ്പ് കേസെടുത്തത്. സംവിധായകൻ  ശ്യാംധർ, നിർമ്മാതാവ്  ഷിബു സുശീലൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങി വിജയം നേടിയ ചിത്രമാണിത്.മുന്നറിയിപ്പ് നല്‍കുന്നതില്‍ ഒരു നടന് എത്രമാത്രം “റോള്‍” ഉണ്ട് എന്നത് പ്രസക്തമായ ചോദ്യമാണ്.ഏതായാലും ഷൂട്ടിംഗ് സമയത്തോ ഡബ്ബിംഗ് തിയേറ്ററിലോ നടന് മുന്നറിയിപ്പ് നല്‍കാനാവില്ലല്ലോ.ഒരു പക്ഷെ ആഗസ്റ്റ്‌ സിനിമയുടെ അമരക്കാരന്‍ എന്ന വസ്തുത കൂടി എക്സൈസ് വകുപ്പ് പരിഗണിച്ചിട്ടുണ്ടാകണം.പൃഥ്വിരാജ് ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

JITHESH INDIANEWS24

Leave a Reply