jio 800x100
jio 800x100
728-pixel-x-90
<< >>

പൃഥ്വിയുടെ പെൺവേഷവുമായി കാവിയത്തലൈവൻ : സംഗീതം എ ആര്‍ റഹ്മാന്‍

വെയിൽ, അങ്ങാടിത്തെരു തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം വസന്തബാലൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാവിയത്തലൈവൻ. പൃഥ്വിരാജും സിദ്ധാർത്ഥും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നാടകകലാകാരന്മാർക്കുള്ള സമർപ്പണം കൂടിയാണ്. കെ.ബി. സുന്ദരാംബാളിന്റെയും എസ്.ജി. കിട്ടപ്പയുടെയും ജീവിതമാണ് ചിത്രത്തിനാധാരം. പഴയകാല നാടകജീവിതം പുനരാവിഷ്ക്കരിക്കുന്ന ചിത്രം 25 കോടിയുടെ ബഡ്‌ജ‌റ്റിലാണ് പൂർത്തിയാക്കുന്നത്.

Prithviraj-singing-for-A-R-Rahmanചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് എ.ആർ. റഹ്മാനാണ്. അതാണ് കാവിയത്തലൈവന്റെ ഹൈലൈറ്റും. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത പൃഥ്വിരാജ് പെൺവേഷം കെട്ടി വരുന്നതാണ്. എന്നും വ്യത്യസ്തതകൾ തേടി പോകുന്ന പൃഥ്വിക്ക് കിട്ടാവുന്ന മറ്റൊരു മികച്ച വേഷമാകും ചിത്രത്തിലെ എസ്.ജി. കിട്ടപ്പയുടെതെന്ന് നിസംശയം പറയാം. സംവിധായകൻ തന്നെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുകയാണ്.

ഇന്ത്യൻ സ്റ്റേജിന്റെ റാണിയായാണ് സുന്ദരാംബാൾ അറിയപ്പെടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത നായിക. കിട്ടപ്പയാകട്ടെ പേരുകേട്ട സംഗീതജ്ഞനും നടനുമാണ്. ഇവരുടെ തിരശ്ശീലയ്ക്കു മുന്നിലും പിന്നിലുമുള്ള ജീവിതമാണ് കാവിയത്തലൈവനിൽ വസന്തബാലൻ വരച്ചുകാട്ടുന്നത്.

വാലിയും പ. വിജയും ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിർണവ് ഷായാണ്. വേദികയും അനൈകയുമാണ് നായികമാർ. തമ്പി രാമയ്യ, നാസർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ASHA M INDIANEWS24

Leave a Reply